SignIn
Kerala Kaumudi Online
Wednesday, 24 April 2024 11.08 PM IST

അഖില കേരള രാമായണമേള ആഗസ്റ്റ് 6 മുതൽ 13 വരെ

മാന്നാർ: തൃക്കുരട്ടി മഹാദേവ സേവാസമിതിയുടെ ആഭിമുഖ്യത്തിൽ രാമായണ മാസാചരണത്തോടനുബന്ധിച്ച് അദ്ധ്യാത്മ രാമായണത്തെ ആസ്പദമാക്കിയുള്ള ഇരുപത്തിയൊന്നാമത് അഖില കേരള രാമായണമേള ആഗസ്റ്റ് 6 മുതൽ 13 വരെ മാന്നാർ തൃക്കുരട്ടി മഹാദേവർ ക്ഷേത്രാങ്കണത്തിൽ നടക്കും. 6 മുതൽ 11 വരെ വൈകിട്ട് ഏഴിന് പ്രഭാഷണ പരമ്പര. മുതിർന്നവർക്കായി രാമായണപാരായണം, രാമായണ പ്രശ്‌നോത്തരി, ഭജന, തിരുവാതിര എന്നീ ഇനങ്ങളിൽ മത്സരങ്ങൾ ആഗസ്റ്റ് 6ന് നടക്കും. എൽ.പി., യു.പി., എച്ച്. എസ്., എച്ച്.എസ്.എസ്., കോളേജ് വിദ്യാർത്ഥികൾക്കായി ആഗസ്റ്റ് 12, 13 തീയതികളിൽ ാരമായണ കഥാകഥനം, രാമായണപാരായണം, പ്രസംഗമത്സരം, പദ്യം കാണാതെ ചൊല്ലൽ, കീർത്തനാലാപനം (രാമസ്തുതി), ഭജന, ചിത്രരചന, തിരുവാതിരക്കളി, ടാബ്ലോ, പ്രശ്‌നോത്തരി എന്നീ ഇനങ്ങളിൽ പ്രത്യേകം മത്സരങ്ങൾ നടക്കും.

രാമായണമേളയ്ക്ക് കേരള ഹിന്ദുമതപാഠശാല അദ്ധ്യാപകപരിഷത്ത് മുൻ സെക്രട്ടറി വിനോദ് കുമാർ നേതൃത്വം നൽകും. വിജയികൾക്ക് സമ്മാനങ്ങളും കൂടുതൽ പോയിന്റ് ലഭിക്കുന്ന വിദ്യാലയത്തിനും കൂടുതൽ വിദ്യാർത്ഥികളെ പങ്കെടുപ്പിക്കുന്ന വിദ്യാലയത്തിനും എവർറോളിംഗ് ട്രോഫിയും രാമായണപ്രതിഭകൾക്ക് ഗോൾഡ് കോയിനുകളും സമ്മാനമായി നൽകും. താല്പര്യമുള്ള വിദ്യാർത്ഥികൾ ആഗസ്റ്റ് 8ന് വൈകിട്ട് 5 ന് മുമ്പായി സ്‌കൂൾ അധികാരിയുടെ സാക്ഷ്യപത്രത്തോടുകൂടി പേര് രജിസ്റ്റർ ചെയ്യണം. . വിശദവിവരങ്ങൾക്ക് ഫോൺ: 9061175555, 82815 43745 ഇ മെയിൽ : akhilakeralaramayanamela@gmail.com.വിദൂരസ്ഥലങ്ങളിൽ നിന്നും എത്തുന്ന വിദ്യാർത്ഥികൾക്ക് താമസസൗകര്യത്തിന് 9947583444 എന്ന ഫോൺ നമ്പരിൽ ബന്ധപ്പെടണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.