SignIn
Kerala Kaumudi Online
Friday, 26 April 2024 9.29 AM IST

രണ്ടാമത്തെ കുട്ടി വരുമ്പോൾ മാതാപിതാക്കളും ബന്ധുക്കളും ചെയ്യുന്ന വലിയൊരു തെറ്റുണ്ട്; ഒരിക്കലും മൂത്തകുട്ടിയോട് ഈ മൂന്ന് കാര്യങ്ങൾ പറയരുത്

kids

മിക്ക വീടുകളിലും സഹോദരങ്ങൾ തമ്മിൽ വഴക്കുണ്ടാകാറുണ്ട്. ഇവരെ പിടിച്ചുമാറ്റാൻ രക്ഷിതാക്കൾ പെടുന്ന പാട് ചില്ലറയല്ല. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്ന് അറിയാമോ? ചിലപ്പോൾ കളിപ്പാട്ടത്തിനോ, റിമോട്ടിനോ ഒക്കെ വേണ്ടിയാകും വഴക്ക്. എന്നാൽ മറ്റ് ചില സന്ദർഭങ്ങളിൽ മാതാപിതാക്കളും ബന്ധുക്കളും തന്നെയായിരിക്കും പരോക്ഷമായിട്ടെങ്കിലും ഈയൊരു വഴക്കിന് കാരണം.

രണ്ടാമത്തെ കുട്ടിയുണ്ടാകുമ്പോൾ മിക്ക മാതാപിതാക്കളും ബന്ധുക്കളുമൊക്കെ അറിയാതെ ചെയ്യുന്ന വലിയൊരു തെറ്റുണ്ട്. എന്താണെന്നല്ലേ? 'നീ വലിയ കുട്ടിയായി ഇനി നിന്റെ കാര്യങ്ങൾ നീ തന്നെ നോക്കണം,അമ്മയ്ക്ക് കുഞ്ഞുവാവയെ നോക്കണം', 'അച്ഛനും അമ്മയ്ക്കും ഇനി കുഞ്ഞുവാവയോടായിരിക്കും സ്‌നേഹം', 'അച്ഛനും അമ്മയും നിനക്ക് തന്നുകൊണ്ടിരുന്ന സ്‌നേഹം മുഴുവൻ ഇനി കുഞ്ഞുവാവയ്ക്കായിരിക്കും കൊടുക്കുക' എന്നൊക്കെ മൂത്ത കുട്ടിയോട് പറയാറുണ്ട്.

ഒരിക്കലും ഈ മൂന്ന് കാര്യങ്ങൾ കുട്ടിയോട് പറയരുത്. നിങ്ങൾ തമാശയ്‌ക്കായിരിക്കും പറയുന്നത്. പക്ഷേ കുട്ടിയുടെ മനസിനെ അത് സാരമായി ബാധിക്കും. വരാൻ പോകുന്നത് തന്റെ ശത്രുവാണെന്ന തോന്നലും ഉണ്ടാകാൻ സാദ്ധ്യതയുണ്ട്. ഇത് ക്രമേണ ഇരുവരും തമ്മിലുള്ള വഴക്കിലേക്ക് നയിക്കുന്നു.

രണ്ടാമത്തെ കുട്ടി ഉണ്ടാകുമ്പോൾ മൂത്ത കുട്ടിയോട് സാവധാനം കാര്യങ്ങൾ പറഞ്ഞുമനസിലാക്കണം. കൊച്ചു കുഞ്ഞാണ് വരുന്നതെന്നും അവന് അല്ലെങ്കിൽ അവൾക്ക് സ്വന്തമായി കാര്യങ്ങൾ ചെയ്യാൻ കഴിയുംവരെ നമ്മുടെ സഹായം വേണമെന്നുമൊക്കെ വേണം കുഞ്ഞിനോട് പറയാൻ. നീ കൂടി വേണം കുഞ്ഞുവാവയെ നോക്കാനെന്നും പറയുക. മാത്രമല്ല കുഞ്ഞുടുപ്പുകളും മറ്റും തിരഞ്ഞെടുക്കുമ്പോൾ മൂത്ത കുട്ടിയുടെ അഭിപ്രായം തേടുക. തന്റെ അഭിപ്രായത്തിനും അച്ഛനും അമ്മയും പ്രാധാന്യം നൽകുന്നുണ്ടെന്ന് കുട്ടിയുടെയുള്ളിൽ തോന്നലുണ്ടാകും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KIDS, KIDS, PARENTING
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
TRENDING IN LIFESTYLE
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.