തൃശൂർ: കെെക്കൂലി വാങ്ങുന്നതിനിടെ റവന്യൂ ഓഫീസർ പിടിയിൽ. തൃശൂർ കോർപറേഷനിലെ റവന്യൂ ഓഫീസർ കെ നാദിർഷയാണ് വിജിലൻസിന്റെ പിടിയിലായത്. വീടിന്റെ ഉടമസ്ഥാവകാശം മാറ്റാനുള്ള സർട്ടിഫിക്കറ്റിനായി രണ്ടായിരം രൂപയാണ് കെെക്കൂലി വാങ്ങിയത്. നാദിർഷ വ്യാപകമായി കെെക്കൂലി വാങ്ങുന്നുവെന്ന് നേരത്തെ പരാതി ഉയർന്നിരുന്നു.
അമ്മയുടെയും സഹോദരിയുടെയും പേരിലുള്ള വീടിന്റെ ഉടമസ്ഥാവകാശം മാറ്റുന്നതിനായി കണിമംഗലം ഓഫീസിൽ പരാതിക്കാരൻ അപേക്ഷ സമർപ്പിച്ചിരുന്നു. ഓണർഷിപ്പ് മാറ്റുന്നതിനായി ഉദ്യോഗസ്ഥൻ 2000രൂപ ആവശ്യപ്പെട്ടു. തുടർന്ന് പരാതിക്കാരൻ വിജിലൻസിനെ വിവരമറിയിക്കുകയായിരുന്നു. വിജിലൻസ് നൽകിയ ഫിനോഫ്‌തലിൻ പുരട്ടിയ 2000രൂപ കെെ പറ്റി നാദിർഷ പാന്റിന്റെ പോക്കറ്റിൽ വച്ചു. പിന്നാലെ വിജിലൻസ് എത്തി കെെക്കൂലി പണമുള്ള പാന്റ് ഊരിയെടുത്തു. ഉദ്യോഗസ്ഥനെ മുണ്ടുടുപ്പിച്ചാണ് തുടർനടപടികൾ പൂർത്തിയാക്കിയത്. ഉദ്യോഗസ്ഥന്റെ ക്വാർട്ടേഴ്‌സിലും വിജിലൻസ് പരിശോധന നടത്തി. ബാങ്ക് അക്കൗണ്ടുകളും പരിശോധിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |