SignIn
Kerala Kaumudi Online
Tuesday, 30 April 2024 9.56 PM IST

ഭാവിയിലേക്കുള്ള വൻ കുതിപ്പ്

k-fon-kerala

സ്വന്തമായി ഇന്റർനെറ്റ് സംവിധാനമുള്ള ഇന്ത്യയിലെ ആദ്യ സംസ്ഥാനം എന്ന നേട്ടം കൈവരിച്ചിരിക്കുകയാണ് കേരളം. വിജ്ഞാന സമ്പദ് വ്യവസ്ഥയിലേക്കുള്ള കുതിപ്പിന് ചുവടുവയ്പ്പാകുന്ന കെ ഫോൺ പദ്ധതി മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു. സമഗ്രമായ സാമൂഹ്യ പുരോഗതിക്ക് സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്നതിനുള്ള കേരളത്തിന്റെ ജനകീയ ബദലാണ് കെ ഫോൺ പദ്ധതി. പദ്ധതിയിലൂടെ എല്ലാവർക്കും ഇന്റർനെറ്റ് എന്ന വലിയ ലക്ഷ്യ സാക്ഷാത്‌കാരത്തിലേക്കാണ് കേരളം നീങ്ങുന്നതെന്നാണ് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടത്. അന്തരം ഒഴിവാക്കി ഡിജിറ്റൽ തുല്യത പ്രദാനം ചെയ്യുന്നതിന് ഉതകും എന്നതാണ് പദ്ധതിയുടെ ഏറ്റവും വലിയ നേട്ടം. ആദ്യഘട്ടത്തിൽ 14,000 കുടുംബങ്ങൾക്കും 30,000 സർക്കാർ സ്ഥാപനങ്ങൾക്കും ഇന്റർനെറ്റ് ശൃംഖല ഉപയോഗിക്കാനാവും. പദ്ധതി പൂർണമായി നടപ്പാവുമ്പോൾ 20 ലക്ഷം കുടുംബത്തിനും സർക്കാർ ഓഫീസുകൾക്കും കെ ഫോൺ സേവനം സൗജന്യമായി ലഭിക്കും. ഇതിന് പുറമെ 2000 പൊതു ഇടങ്ങളിൽ സൗജന്യ വൈ - ഫൈ സ്പോട്ടും ലഭിക്കും. റേഷൻ കടകൾ, 2000 സപ്ളൈകോ ഔട്ട്‌ലെറ്റുകൾ, കേരള ബാങ്ക് എന്നിവിടങ്ങളിലും വാണിജ്യാടിസ്ഥാനത്തിൽ കണക്‌ഷൻ നല്‌കുന്നതും പദ്ധതിയുടെ ഭാഗമാണ്. നഗരപ്രദേശങ്ങളിലുള്ള കുട്ടികൾക്ക് യൂട്യൂബിലൂടെയും ഓൺലൈൻ മാദ്ധ്യമങ്ങളിലൂടെയും പാഠങ്ങൾ പഠിക്കുന്നതിന് റേഞ്ചില്ലാതെ ബുദ്ധിമുട്ടേണ്ട

തില്ല. എന്നാൽ വിദൂരഗ്രാമങ്ങളിലും ആദിവാസി മേഖലയിലും മറ്റും റേഞ്ച് കിട്ടാത്തതിനാൽ കുട്ടികൾ ഡിജിറ്റൽ അന്തരത്തിന്റെ ഇരകളായി മാറുകയാണ്. ഇതിന് ഒരു ശാശ്വത പരിഹാരം നല്‌കാൻ കെ ഫോൺ പദ്ധതിയിലൂടെ കഴിയുമെന്നത് ചെറിയ കാര്യമല്ല. ഇപ്പോൾത്തന്നെ എണ്ണൂറോളം സർക്കാർ സേവനങ്ങൾ ഓൺലൈനിൽ ലഭ്യമാക്കുന്ന സംസ്ഥാനമാണ് കേരളം. കെ ഫോൺ പദ്ധതി നടപ്പിലാവുന്നതോടെ ഇത്തരം സേവനങ്ങളുടെ എണ്ണം ഇനിയും വർദ്ധിക്കുമെന്നതിൽ സംശയിക്കേണ്ടതില്ല. എല്ലാ സർക്കാർ സേവനങ്ങൾക്കും ഒരു വെബ്‌സൈറ്റ് എന്നതാണ് കെ ഫോൺ തരുന്ന ഏറ്റവും വലിയ വാഗ്ദാനങ്ങളിലൊന്ന്. ചെറുകിട, ഇടത്തരം സംരംഭകർക്കും ഈ പദ്ധതി വളരെ പ്രയോജനമായി മാറും. ഉയർന്ന പഠനനിലവാരത്തിനുള്ള സാദ്ധ്യതകൾ പതിന്മടങ്ങ് വർദ്ധിപ്പിക്കുമെന്നതാണ് കെ ഫോൺ പദ്ധതിയിലൂടെ വിദ്യാർത്ഥി സമൂഹത്തിന് ലഭിക്കുന്ന ഗുണം. തൊഴിലന്വേഷകർക്കും ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കും ഇത് വളരെയധികം പ്രയോജനപ്പെടും.

സംസ്ഥാനത്തെ റേഷൻകടകളിലും കെ ഫോൺ ലഭ്യമാക്കുന്നതിലൂടെ നിലവിൽ ഇപോസ് മെഷീനിലെ സാങ്കേതിക പ്രശ്നങ്ങൾക്ക് പരിഹാരമാകുമെന്നും പ്രതീക്ഷിക്കാം. ഭാവിയിൽ കേരളം മുഴുവൻ ഒരു വിജ്ഞാന സമൂഹമായി രൂപാന്തരപ്പെടാൻ കെ ഫോൺ പദ്ധതി വഴിയൊരുക്കും. ഇത് വിവിധ രംഗങ്ങളിൽ ഒരേസമയം വൻകുതിപ്പിനുള്ള സാഹചര്യമാണ് സൃഷ്ടിക്കുന്നത്. വരുംകാലങ്ങളിൽ ഇന്ത്യയ്ക്കാകെ മാതൃകയായി മാറാൻ ഈ പദ്ധതിക്ക് കഴിയട്ടെ എന്ന് ആശംസിക്കുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: K FONE
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.