ചവറ: സംസ്ഥാന വനിതാ-ശിശുവികസന വകുപ്പ് ഐ.സി.ഡി.എസ് മുഖേന നടത്തുന്ന അങ്കണവാടി പ്രവേശനോത്സവത്തിന്റെ ഭാഗമായി മൈനിംഗ് ഏരിയയിലെ കുരുന്നുകൾക്ക് സ്നേഹ സമ്മാനമൊരുക്കി കെ.എം.എം.എൽ. കമ്പനിയുടെ മിനറൽ സെപ്പറേഷൻ യൂണിറ്റിന്റെ പരിസര വാർഡുകളിലെ അങ്കണവാടികളിലെ കുട്ടികൾക്കാണ് പഠനോപകരണങ്ങൾ വിതരണം ചെയ്തത്. ബാഗ്, കുട, ടിഫിൻ ബോക്സ്, വാട്ടർ ബോട്ടിൽ, പുസ്തകം, കളർ പെൻസിലുകൾ തുടങ്ങിയ പഠനോപകരണ കിറ്റുകളാണ് നൽകിയത്. കെ.എം.എം.എൽ മിനറൽ സെപ്പറേഷൻ യൂണിറ്റിലെ കമ്മ്യൂണിറ്റി ഡെവലപ്മെന്റ് മാനേജർ ഡോ. അനിൽ മുഹമ്മദ് പരിപാടി ഉദ്ഘാടനം ചെയ്തു. പന്മന പഞ്ചായത്ത് അംഗങ്ങളായസുകന്യ, ലിൻസി ലിയോൺസ്, ജയചിത്ര, ട്രേഡ് യൂണിയൻ നേതാക്കളായ ജി.ഗോപകുമാർ, ബിജു, സി.സന്തോഷ് കുമാർ, ഹരിദാസ് തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |