SignIn
Kerala Kaumudi Online
Saturday, 27 April 2024 7.19 AM IST

വീട്ടിൽ അരിയുണ്ടോ? മുടി കെരാറ്റിൻ ട്രീറ്റ്‌മെന്റ് ചെയ്തതുപോലെയാക്കാം; അതും വെറും അര മണിക്കൂറിൽ

beauty

മുടി ഒന്ന് ഒതുങ്ങിയിരിക്കാൻ വേണ്ടി പതിനായിരങ്ങൾ ചെലവഴിക്കാൻ മടിയില്ലാത്തവരാണ് പലരും. എന്നാൽ, പഠിക്കുന്ന കുട്ടികളും ഇത്രയും പണം ചെലവാക്കാൻ താൽപ്പര്യമില്ലാത്തവരും ഇക്കാര്യം ഓർത്ത് വിഷമിക്കേണ്ട. എത്ര ചകിരി പോലുള്ള മുടിയും കെരാറ്റിൻ ട്രീറ്റ്മെന്റ് ചെയ്തതുപോലെ ആക്കാം. അതും വെറും അര മണിക്കൂറിൽ. ഈ നാച്ചുറൽ കെരാറ്റിൻ ട്രീറ്റ്മെന്റ് ചെയ്യുന്നത് എങ്ങനെയെന്ന് നോക്കാം.

ആവശ്യമായ സാധനങ്ങൾ

അരി - 4 ടേബിൾസ്പൂൺ

തേൻ 1 ടേബിൾസ്പൂൺ

വെളിച്ചെണ്ണ - 2 ടേബിൾസ്പൂൺ

2 മുട്ടയുടെ വെള്ള

തയ്യാറാക്കുന്ന വിധം

നാല് ടേബിൾസ്പൂൺ അരി വെള്ളത്തിലിട്ട് നന്നായി വേവിച്ചെടുക്കുക. തണുക്കുമ്പോൾ ഇതിനെ മിക്സിയുടെ ജാറിലേയ്ക്ക് മാറ്റുക. ഇതിലേയ്ക്ക് രണ്ട് മുട്ടയുടെ വെള്ള, രണ്ട് ടേബിൾസ്പൂൺ വെളിച്ചെണ്ണ, ഒരു ടേബിൾസ്പൂൺ തേൻ എന്നിവ ചേർത്ത് നന്നായി അരച്ചെടുക്കുക. ഈ മിശ്രിതം തലയോട്ടിയിലും മുടിയിലും തേയ്ച്ച് പിടിപ്പിച്ച് അര മണിക്കൂർ വരെ വയ്ക്കാം. അതിന് ശേഷം കഴുകി കളയാവുന്നതാണ്. ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകി കളയാവുന്നതാണ്. ആഴ്ചയിൽ ഒരിക്കൽ ചെയ്താൽ മാറ്റം കാണാൻ സാധിക്കുന്നതാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BEAUTY, BEAUTY TIPS MALAYALAM, MALAYALAM BEAUTY TIPS, BEAUTY HACKS, EASY BEAUTY TIPS, KERATIN TREATMENT, NATURAL KERATIN TREATMENT, KERATIN TREATMENT AT HOME
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.