ആലപ്പുഴ : കണ്ടങ്കരി ദേവി വിലാസം ഹയർ സെക്കൻഡറി സ്‌കൂളിൽ എച്ച്.എസ്.എസ് വിഭാഗത്തിൽ കണക്ക്, ഫിസിക്സ്, കെമിസ്ട്രി എന്നീ വിഷയങ്ങളിൽ എച്ച്.എസ്.എസ്.ടി തസ്തികകളിലും, സവോളജി, ബോട്ടണി, മലയാളം എന്നീ വിഷയങ്ങളിൽ എച്ച്.എസ്.എസ്.ടി (ജൂനിയർ) തസ്തികകളിലും താത്കാലിക അദ്ധ്യാപക ഒഴിവ്. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ 15 ദിവസത്തിനകം മാനേജർ, ദേവി വിലാസം എച്ച് .എസ് .എസ് കണ്ടങ്കരി, തായംകരി പി. ഓ എടത്വ 689573 എന്ന വിലാസത്തിൽ അപേക്ഷ സമർപ്പിക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |