SignIn
Kerala Kaumudi Online
Friday, 26 April 2024 8.39 PM IST

മുഖ്യമന്ത്രിയും സംഘവും ന്യൂയോർക്കിൽ, ലോക കേരളസഭ  മേഖലാ സമ്മേളനം ഇന്ന്

nor

തിരുവനന്തപുരം: ലോക കേരള സഭയുടെ അമേരിക്കൻ മേഖലാ സമ്മേളനത്തിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി പിണറായി വിജയനും സംഘവും ന്യൂയോർക്കിലെത്തി. ധനമന്ത്രി കെ.എൻ.ബാലഗോപാൽ, നിയമസഭ സ്പീക്കർ എ.എൻ.ഷംസീർ എന്നിവർ ഒപ്പമുണ്ട്.

നോർക്ക സയറക്ടർ ഡോ. എം. അനിരുദ്ധൻ, സംഘാടക സമിതി പ്രസിഡന്റ് മന്മഥൻ നായർ എന്നിവർ ചേർന്ന് സ്വീകരിച്ചു.

ഇന്ന് അമേരിക്കൻ സമയം രാവിലെ 9.50 ന് മേഖലാ സമ്മേളനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. സ്പീക്കർ എ.എൻ.ഷംസീർ അദ്ധ്യക്ഷത വഹിക്കും. ചീഫ് സെക്രട്ടറി വി.പി.ജോയ് സമ്മേളന പ്രഖ്യാപനം നടത്തും. മന്ത്രി കെ.എൻ.ബാലഗോപാൽ മുഖ്യപ്രഭാഷണം നടത്തും. നോർക്ക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സുമൻബില്ല ലോക റിപ്പോർട്ട് അവതരിപ്പിക്കും. പ്ളാനിംഗ് ബോർഡ് വൈസ് ചെയർമാൻ പ്രൊഫ.വി.കെ.രാമചന്ദ്രൻ, ജോസ് കെ.മാണി എം.പി, നോർക്ക വൈസ് ചെയർമാൻ പി.ശ്രീരാമകൃഷ്ണൻ, നോർക്ക റൂട്സ് ഡയറക്ടർ രവിപിള്ള, ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി വേണുരാജാമണി, നോർക്ക റൂട്സ് ഡയറക്ടർമാരായ ജെ.കെ.മേനോൻ, സി.വി.റപ്പായി, ഒ.വി.മുസ്തഫ, ബാബു സ്റ്റീഫൻ തുടങ്ങിയവർ പ്രസംഗിക്കും. ലോക കേരള സഭ ഓർഗനൈസിംഗ് കമ്മിറ്രി ചെയർമാൻ കെ.ജി.മന്മഥൻനായർ സ്വാഗതം പറയും. സമ്മേളന സുവനീർ മുഖ്യമന്ത്രി പ്രകാശനം ചെയ്യും.

ജോൺ ബ്രിട്ടാസ് എം.പി, പി.ശ്രീരാമകൃഷ്ണൻ,ഡോ.എം.അനിരുദ്ധൻ, വി.പി.ജോയ്, ലോക കേരള സഭ ഡയറക്ടർ ഡോ.കെ.വാസുകി എന്നിവർ വിവിധ വിഷയങ്ങൾ അവതരിപ്പിക്കും. മുഖ്യമന്ത്രി മറുപടി പ്രസംഗം നടത്തും. തുടർന്ന് ദിവ്യഉണ്ണിയും മയൂര സ്കൂൾ ഒഫ് ആർട്സും അവതരിപ്പിക്കുന്ന നൃത്തസന്ധ്യ.

നാളെ രാവിലെ10.15 ന് ന്യൂയോർക്കിലെ മാരിയോട്ട് മാർക്വീയിൽ ബിസിനസ് ആൻഡ് ഇൻവെസ്റ്റ്മെന്റ് മീറ്റ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. അമേരിക്കൻ മലയാളി വ്യവസായികൾ ,ഐ.ടി വിദഗ്ദ്ധർ, മലയാളി വനിതാ സംരംഭകർ, വിദ്യാർത്ഥികൾ എന്നിവരുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും. വൈകിട്ട് ആറിന് ടൈം സ്ക്വയറിൽ മലയാളി പ്രവാസി സംഗമത്തിലും മുഖ്യമന്ത്രി പ്രസംഗിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS, PINARAYI
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.