അഞ്ചൽ: സി.ബി.എസ്.ഇ സ്കൂളുകളുടെ കൂട്ടായ്മയായ കൊല്ലം സഹോദയയുടെ ഈ വർഷത്തെ മെരിറ്റ് ഡേ ഇന്ന് അഞ്ചൽ സെന്റ് ജോൺസ് സ്കൂളിൽ നടക്കും. ഉച്ചയ്ക്ക് 2 ന് നടക്കുന്ന സമ്മേളനത്തിൽ സഹോദയ പ്രസിഡന്റ് ഫാ.ബോവസ് മാത്യു അദ്ധ്യക്ഷത വഹിക്കും. സമ്മേളനം ഉദ്ഘാടനം പത്തനംതിട്ട ബിഷപ്പ് ഡോ. സാമുവേൽ മാർ ഐറേനിയോസ് നിർവഹിക്കും. സഹോദയ വൈസ് പ്രസിഡന്റുമാരായ പ്രൊഫ.ഡോ. ഏബ്രഹാം കരിക്കം, ടി.രഞ്ജിനി , ജനറൽ സെക്രട്ടറി ബോണിഫേഷ്യാ വിൻസെന്റ്, ജോ.സെക്രട്ടറിമാരായ വി.എൽ.ജോർജ്ജ് കുട്ടി, ഷിബു സക്കറിയ, ട്രഷറർ ഫാ.വിൻസെന്റ് കരിക്കൽ ചാക്കോ, എക്സിക്യുട്ടീവ് അംഗങ്ങളായ ഫാ.ഡോ.ജി.എബ്രാഹാം തലോത്തിൽ, അഞ്ചൽ സെന്റ് ജോൺസ് സ്കൂൾ വൈസ് ചെയർമാൻ, കെ.എം.മാത്യു, പ്രിൻസിപ്പൽ മേരി പോത്തൻ എന്നിവർ പ്രസംഗിക്കും. കൊല്ലം സഹോദയയിൽപെട്ട അൻപതോളം സ്കൂളുകളിൽ ഇക്കഴിഞ്ഞ 10, 12 ക്ലാസുകളിലെ ബോർഡ് പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെയും സ്കൂളുകളെയും യോഗത്തിൽ ആദരിക്കുമെന്ന് പ്രസിഡന്റ് ഫാ. ബോവസ് മാത്യു പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |