ന്യൂഡൽഹി: റിസർവ് ബാങ്ക് പിൻവലിച്ച 2000 രൂപ നോട്ടുകൾ തിരിച്ചറിയൽ കാർഡുകളില്ലാതെ ബാങ്കുകളിൽ മാറ്റിയെടുക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകനായ അശ്വനി ഉപാദ്ധ്യായ നൽകിയ ഹർജി അടിയന്തരമായി പരിഗണിക്കാൻ സുപ്രീംകോടതി വിസമ്മതിച്ചു. ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ചിന് മുന്നിൽ വിഷയം ഉണ്ടെന്ന് ജസ്റ്റിസുമാരായ അനിരുദ്ധ ബോസ്, രാജേഷ് ബിന്ദാൽ എന്നിവരടങ്ങിയ അവധിക്കാല ബെഞ്ച് വ്യക്തമാക്കി.
പത്തുദിവസത്തിനുള്ളിൽ 1.8ലക്ഷം രൂപയുടെ 2000 നോട്ടുകൾ ബാങ്കുകളിൽ നിക്ഷേപിച്ചെന്നും അവധികഴിഞ്ഞ് പരിഗണിക്കുമ്പോഴേക്കും ക്രിമിനലുകൾ, നക്‌സലുകൾ, മാഫിയകൾ തുടങ്ങിയവരുടെ കൈവശമുള്ള കള്ളപ്പണം മാറ്റിയെടുത്തിരിക്കുമെന്നും ഉപാദ്ധ്യായ വാദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |