കോഴിക്കോട്: ഇ.കെ.ദിനേശൻ എഴുതിയ ‘ഇന്ത്യ @ 75 ഗാന്ധിജി അംബേദ്കർ ലോഹ്യ’ പുസ്തകം എൽ.ജെ.ഡി സംസ്ഥാന പ്രസിഡന്റ് എം.വി.ശ്രേയാംസ്കുമാർ എഴുത്തുകാരൻ യു.കെ.കുമാരന് നൽകി പ്രകാശനം ചെയ്തു.
മുക്കം എം.പി വീരേന്ദ്രകുമാർ സ്മാരക ചാരിറ്റബിൾ ട്രസ്റ്റ് കെ.പി കേശവമേനോൻ ഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽ ജനതാ കൾച്ചറൽ സെന്റർ സാരഥികൾക്ക് സ്വീകരണവും നൽകി. ട്രസ്റ്റ് ചെയർമാൻ വി.കുഞ്ഞാലി അദ്ധ്യക്ഷത വഹിച്ചു. വിജയരാഘവൻ ചേലിയ പുസ്തക പരിചയം നടത്തി. എൽ.ജെ.ഡി ദേശീയ സമിതി അംഗം പി.തോമസ്, സംസ്ഥാന സെക്രട്ടറിമാരായ എം.കെ. ഭാസ്കരൻ, സണ്ണി തോമസ്, കോർപ്പറേഷൻ കൗൺസിലർ എൻ.സി.മോയിൻകുട്ടി, പി.കിഷൻ ചന്ദ്, എളമന ഹരിദാസ്, ടാർസൻ ജോസഫ്, ജനതാ കൾച്ചറൽ ഓവർസീസ് കമ്മിറ്റി ഭാരവാഹികളായ നജീബ് കടലായി, നാസർ മുഖ്ദാർ, എന്നിവർ പ്രസംഗിച്ചു. ഉന്നത വിജയം നേടിയ മേഘന ബാബുരാജ്, അയ്ന, മെഹന അബ്ദുൽ നാസർ എന്നീ വിദ്യാർത്ഥികളെ അനുമോദിച്ചു. എ.പി.മോയിൻ നന്ദി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |