കോഴിക്കോട്: കോർപ്പറേഷൻ വി ലിഫ്റ്റ് പദ്ധതിയിൽ ഉൾപ്പെട്ട വനിതാ ഗ്രൂപ്പ് സംരംഭം 'സൗഹൃദം റെസ്റ്റോറന്റ് ' പന്നിയങ്കരയിൽ കോർപ്പറേഷൻ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.ദിവാകരൻ ഉദ്ഘാടനം ചെയ്തു. നഗരാസൂത്രണ സ്ഥിരംസമിതി ചെയർപേഴ്സൺ കൃഷ്ണകുമാരി അദ്ധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ കെ.നിർമല, കോർപ്പറേഷൻ വ്യവസായ വികസന ഓഫീസർ ശ്രീജിത്ത്, മുൻ കൗൺസിലർ പ്രകാശൻ, കേരള ബാങ്ക് കാലിക്കറ്റ് വനിതാബ്രാഞ്ച് മാനേജർ ശ്രീലത എന്നിവർ പ്രസംഗിച്ചു. അഞ്ച് വർഷം കൊണ്ട് 5000 പേർക്ക് തൊഴിൽ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ ആവിഷ്കരിച്ച പദ്ധതിയാണ് വി ലിഫ്റ്റ്. സംരംഭകർക്ക് 2023 -24 സാമ്പത്തിക വർഷത്തിൽ വി ലിഫ്റ്റ് പദ്ധതിയ്ക്കായി 4 കോടി രൂപ കോർപ്പറേഷൻ നീക്കി വച്ചിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |