SignIn
Kerala Kaumudi Online
Wednesday, 10 July 2024 4.24 AM IST

'ഞങ്ങൾ പ്രണയത്തിലാണ്'; ബോളിവുഡ് നടനുമായുള്ള ബന്ധം വെളിപ്പെടുത്തി തമന്ന

tamanna

ബോളിവുഡ് നടൻ വിജയ് വർമ്മയും തമന്ന ഭാട്ടിയും തമ്മിൽ പ്രണയത്തിലാണെന്ന് നേരത്തെ വാർത്തകൾ പ്രചരിച്ചിരുന്നു. തമന്നയുടെ ജന്മദിനമായ ഡിസംബർ 21ന് വിജയ് തമന്നയുടെ വീട്ടിൽ എത്തിയതാണ് അഭ്യൂഹങ്ങൾക്ക് തുടക്കം കുറിച്ചത്. പിന്നെ ഇരുവരും ഒരുമിച്ച് പുതുവർഷം ആഘോഷിക്കുന്ന വീഡിയോകളും ഏറെ ചർച്ചയായിരുന്നു.

ഇപ്പോഴിതാ തന്റെ പ്രണയബന്ധം സ്ഥിരീകരിച്ചിരിക്കുകയാണ് തമന്ന. ഒരു അഭിമുഖത്തിനിടെയാണ് താരം ഇത് വെളിപ്പെടുത്തിയത്. ' ഞാൻ ആഗ്രഹിച്ച പോലെയുള്ള ഒരാളാണ് അദ്ദേഹം. ഒപ്പം അഭിനയിക്കുന്ന ആളാണെന്നത് കൊണ്ട് ഒരാളോട് നമുക്ക് അടുപ്പം തോന്നില്ല. ഞാൻ ഒരു പാട് നടന്മാർക്കൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. മറിച്ച് അങ്ങനെ തോന്നണമെങ്കിൽ തീർത്തും വ്യക്തിപരമായ ചില കാരണങ്ങൾ കാണും'. എന്നാണ് തമന്ന പറഞ്ഞത്.

A post shared by Instant Bollywood (@instantbollywood)

'ലസ്റ്റ് സ്റ്റോറീസ് 2' എന്ന ചിത്രത്തിൽ വിജയ് വർമ്മയും തമന്നയും ഒരുമിച്ച് അഭിനയിക്കുന്നുണ്ട്. ഇരുവരും ആദ്യമായി ഒരുമിച്ച് അഭിനയിക്കുന്ന ചിത്രമാണിത്. ചിത്രത്തിന്‍റെ സെറ്റില്‍ നിന്നാണ് തങ്ങളുടെ പ്രണയം ആരംഭിച്ചതെന്നും തമന്ന പറഞ്ഞു. 2018 ല്‍ പുറത്തെത്തിയ ലസ്റ്റ് സ്റ്റോറീസിന്‍റെ രണ്ടാം ഭാഗമാണ് ലസ്റ്റ് സ്റ്റോറീസ് 2.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: TAMANNAAH, TAMANNA, LOVE, DATING
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.