തിരുവനന്തപുരം: നെടുങ്കണ്ടം കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് സർക്കാരിനെ വിമർശിച്ച് ഭരണപരിഷ്കാര കമ്മീഷൻ ചെയർമാൻ വി.എസ് അച്യുതാനന്ദൻ രംഗത്തെത്തി. നിയമസഭയിലായിരുന്നു വി.എസിന്റെ വിമർശനം. സർക്കാരിന് വീഴ്ച സംഭവിച്ചുവെന്നും പൊലീസ് സേനയിൽ അടുത്ത കാലത്തുണ്ടാകുന്ന സംഭവങ്ങൾ ഗുരുതരമാണെന്നും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ സർക്കാർ നടപടി സ്വീകരിക്കേണ്ടതാണെന്നും വി.എസ് പറഞ്ഞു. പൊലീസിന് ജുഡീഷ്യൽ അധികാരം കൂടി നൽകിയാൽ എന്ത് സംഭവിക്കുമെന്ന് കണ്ണ് തുറന്ന് കാണേണ്ടതാണെന്നും വി.എസ് നിയമസഭയിൽ പറഞ്ഞു.
'ഒറ്റപ്പെട്ട സംഭവങ്ങളുടെ അടിസ്ഥാനത്തിലല്ല ഒരു വകുപ്പിനെ സഭ വിലയിരുത്തേണ്ടത്. പൊലീസിന് ജുഡീഷ്യൽ അധികാരം കൂടി നൽകുകയാണെകിൽ എന്തൊക്കെ ദുരിതങ്ങളാണ് ഉണ്ടാവുക എന്ന സൂചനയിലേക്ക് കണ്ണ് തുറക്കാൻ ഈ സംഭവങ്ങൾ നിമിത്തമാവുകയുണ്ടായി. പിഴവുകളുടേയും കോട്ടങ്ങളുടെയും ഉത്തരവാദിത്തത്തിൽ നിന്നും ഭരണകൂടങ്ങൾക്ക് ഒഴിഞ്ഞുമാറാനാകില്ല. ചില കാര്യങ്ങളിൽ പിഴവുകൾ സംഭവിച്ചുണ്ടെന്ന് വ്യക്തമാണ്. പിഴവുകൾക്ക് ഉത്തരവാദികളായ ജീവനക്കാരെ ശിക്ഷിക്കുകയും ചെയ്തിട്ടുണ്ട്. അത്തരം സംഭവങ്ങൾ ഉണ്ടായുകയില്ലായെന്ന് ഉറപ്പ് വരുത്താൻ ഉത്തരവാദിത്തപ്പെട്ട ജനപ്രതിനിധികൾക്കും തങ്ങളുടെ വീഴ്ചകളിൽ നിന്നും വിട്ടുനിൽക്കാൻ ആകില്ല.' വി.എസ് നിയമസഭയിൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |