കോഴിക്കോട് : ഇന്ത്യൻ പ്രധാനമന്ത്രിക്ക് കേരളത്തിൽ വോട്ട് ചെയ്യാൻ ആഗ്രഹമോ ? ഓൺലൈനായി തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റിൽ വോട്ടർ പട്ടികയിൽ പേര് ചേർക്കുവാനുള്ള അവസരത്തെയാണ് ഏതോ വിരുതൻ ദുരുപയോഗപ്പെടുത്തിയത്. ഓൺലൈനായി സമർപ്പിക്കപ്പെട്ട അപേക്ഷ പരിശോധിച്ച സമയത്താണ് പ്രധാനമന്ത്രിയുടെ പേരിൽ അപേക്ഷ സമർപ്പിക്കപ്പെട്ടത് കണ്ടെത്തിയത്. അപേക്ഷയിൽ വയസും, ജനന തീയതിയും, ഫോൺ നമ്പരുമെല്ലാം നൽകിയിട്ടുണ്ട്. ഗുജറാത്ത് എന്നാണ് വില്ലേജിന്റെ സ്ഥലത്ത് രേഖപ്പെടുത്തിയിരിക്കുന്നത്, തെരുവിന്റെ സ്ഥാനത്ത് ചായക്കടയും. എന്നാൽ അപേക്ഷകന്റെ ഫോട്ടോയുടെ സ്ഥാനത്ത് പാണ്ടയുടെ ചിത്രം നൽകിയാണ് പ്രധാനമന്ത്രിയെ അപമാനിക്കുവാൻ ശ്രമിച്ചിരിക്കുന്നത്.
ഓൺലൈനായി വോട്ടർപട്ടികയിൽ പേര് ചേർക്കാൻ അപേക്ഷിക്കുന്ന വിവരങ്ങൾ താലൂക്ക് ഓഫീസിലെ ഉദ്യോഗസ്ഥരാണ് പരിശോധിക്കുന്നത്. കോഴിക്കോട് താലൂക്ക് ഓഫീസിലെ പരിശോധനയിലാണ് ഈ വിവരങ്ങൾ ലഭ്യമായത്. അപേക്ഷയിലെ ഫോൺ നമ്പരിൽ വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. പ്രധാനമന്ത്രിയെ അപമാനിക്കാൻ ശ്രമിച്ച കുറ്റത്തിന് അന്വേഷണം നടക്കുവാൻ സാധ്യതയുണ്ട്. ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ അന്വേഷണം നടന്നാൽ തമാശ കാര്യമായേക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |