കൊല്ലം: മന്ത്രി വി ശിവന്‍കുട്ടിയുടെ പൈലറ്റ് വാഹനം ഇടിച്ച് ആംബുലന്‍സ് മറിഞ്ഞു. കൊട്ടാരക്കര പുലമൺ ജംഗ്ഷനിലാണ് അപകടം. മൂന്നുപേർക്ക് പരിക്കേറ്റിട്ടുണ്ട്.
ഉച്ചയ്ക്ക് ഒന്നരയോടെയാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തിൽ ആംബുലൻസ് മറിഞ്ഞു. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ നിന്നും തിരുവനന്തപുരം മെഡിക്കൽ കോളേജിലേയ്ക്ക് റഫർ ചെയ്ത രോഗിയുമായി പോകുകയായിരുന്നു ആംബുലൻസ്. മന്ത്രിയുടെ പൈലറ്റ് വാഹനം കോട്ടയം ഭാഗത്ത് നിന്നും വരികയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ആംബുലൻസ് ഭാഗികമായി തകർന്നിട്ടുണ്ട്. നാട്ടുകാരും പൊലീസും ചേർന്ന് ഉടൻ തന്നെ പരിക്കേറ്റവരെ കൊട്ടാരക്കര സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |