
കൊച്ചി: വാണിജ്യ ആവശ്യത്തിനുള്ള പാചകവാതക വില കുറച്ചു. സിലിണ്ടറിന് പത്ത് രൂപയാണ് കുറച്ചത്. ഇതോടെ പത്തൊമ്പത് കിലോ സിലിണ്ടറിന് 1587 രൂപയായി. ഗാർഹിക സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല. വാണിജ്യ സിലിണ്ടർ വില കുറച്ചത് ഹോട്ടലുകൾ, റസ്റ്റോറന്റുകൾ, തട്ടുകടകൾ എന്നിവർക്ക് നേരിയ ആശ്വാസമാകും.
പാചക വാതക വിലകള്‍ എല്ലാ മാസവും ഒന്നാം തീയതിയും 15-ാം തീയതിയുമാണ് പരിഷ്‌കരിക്കാറുള്ളത്. അന്താരാഷ്ട്ര എണ്ണവിലയിലെ മാറ്റങ്ങള്‍, നികുതി മാനദണ്ഡങ്ങള്‍, സപ്ലൈ ഡിമാന്‍ഡ് ഘടകങ്ങള്‍ എന്നിവ കണക്കിലെടുത്താണ് എണ്ണ വിപണന കമ്പനികൾ എല്ലാ മാസവും വില പരിഷ്‌കരിക്കുന്നത്. കഴിഞ്ഞ മാസവും വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക വില കുറച്ചിരുന്നു .സിലിണ്ടറിന് 4.5 രൂപ മുതൽ 6.5 രൂപ വരെയായിരുന്നു കുറച്ചത്. ഒക്‌ടോബറിൽ പതിനഞ്ച് രൂപ കൂട്ടിയിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |