SignIn
Kerala Kaumudi Online
Wednesday, 18 February 2026 4.00 PM IST

രാഹുൽ കടന്നുകളഞ്ഞത് സിനിമാ താരത്തിന്റെ ചുവന്ന പോളോ കാറിൽ? നിർണായക വിവരങ്ങൾ ലഭിച്ചു

Increase Font Size Decrease Font Size Print Page
rahul

പാലക്കാട്: ലൈംഗികാതിക്രമ കേസിൽ ഒളിവിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കായി തെരച്ചിൽ തുടരുന്നു. സുഹൃത്തായ സിനിമാ താരത്തിന്റെ ചുവന്ന പോളോ കാറിലാണ് രാഹുൽ കടന്നുകളഞ്ഞതെന്നാണ് റിപ്പോർട്ടുകൾ. ഇതുസംബന്ധിച്ച് പൊലീസിന് നിർണായക വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നാണ് വിവരം. അതിജീവിത മുഖ്യമന്ത്രിയ്ക്ക് പരാതി നൽകിയതിന് പിന്നാലെയാണ് രാഹുൽ ഒളിവിൽ പോയത്.

അതിജീവിത മുഖ്യമന്ത്രിയെ കാണാൻ പോയ സമയത്ത് രാഹുൽ പാലക്കാട് കണ്ണാടിയിൽ പ്രചാരണ പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു. പരാതി കൊടുത്തെന്ന് അറിഞ്ഞതോടെ ചുവന്ന പോളോ കാറിൽ കയറിപ്പോകുകയായിരുന്നു. ഇവിടത്തെ സിസിടിവി ദൃശ്യങ്ങളിൽ ഇത് വ്യക്തമാണ്. എന്നാൽ ഇതേ കാർ തന്നെയാണോ ഇപ്പോഴും ഉപയോഗിക്കുന്നതെന്ന് വ്യക്തമല്ല.

​രാ​ഹു​ലിന്റെ​ ​പാ​ല​ക്കാ​ട് ​കു​ന്ന​ത്തൂ​ർ​ ​മേ​ട്ടി​ലെ​ ​ഫ്ലാ​റ്റി​ൽ​ ​അ​ന്വേ​ഷ​ണ​ ​സം​ഘം​ ഇന്നലെ ​പ​രി​ശോ​ധ​ന​ ​ന​ട​ത്തിയിരുന്നു.​ ​എ​ന്നാ​ൽ​ ​യു​വ​തി​ ​എ​ത്തി​യ​ ​ദി​വ​സ​ത്തെ​ ​സി സി​ ​ടി​വി​ ​ദൃ​ശ്യം​ ​ല​ഭി​ച്ചി​ട്ടില്ല.​ ​ഇ​വി​ടെ​യെ​ത്തി​ച്ചും​ ​പീ​ഡി​പ്പി​ച്ചു​വെ​ന്ന​ ​യു​വ​തി​യു​ടെ​ ​മൊ​ഴി​യു​ടെ​ ​അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു​ ​പ​രി​ശോ​ധ​ന.​ ​എ​ന്നാ​ൽ​ ​സി സി​ ​ടി ​വി​യു​ടെ​ ​ഡി വി ആ​റി​ൽ​ ​യു​വ​തി​ ​പ​റ​ഞ്ഞ​ ​സമയത്തെ​ ​ദൃ​ശ്യം​ ​ഉ​ണ്ടാ​യി​രു​ന്നി​ല്ല. അപ്പാർട്ട്‌മെന്റിലെ കെയർ ടേക്കർ സിസിടിവി ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്‌തെന്നാണ് സൂചന. ഇയാളെ ഇന്ന് പ്രത്യേക അന്വേഷണ സംഘം വിശദമായി ചോദ്യം ചെയ്യും.

ഹാ​ർ​ഡ് ​ഡി​സ്ക് ​ഫോ​റ​ൻ​സി​ക് ​പ​രി​ശോ​ധ​ന​യ്ക്ക് ​വി​ധേ​യ​മാ​ക്കി​ ​ബാ​ക്ക് ​അ​പ്പ് ​വീ​ണ്ടെ​ടു​ക്കാ​ൻ​ ​ക​ഴി​യു​മോ​ ​എ​ന്ന് ​പൊ​ലീ​സ് ​ശ്ര​മി​ക്കു​ന്നു​ണ്ട്. ​രാ​ഹു​ലി​ന്റെ​ ​പേ​ഴ്സ​ണ​ൽ​ ​സ്റ്റാ​ഫം​ഗം​ ​ഫ​സ​ലി​നെ​യ​ട​ക്കം​ ​ചോ​ദ്യം​ ​ചെ​യ്ത​തി​ന് ​പി​ന്നാ​ലെ​യാ​ണ് ​ഇ​ന്ന​ലെ​ ​രാ​വി​ലെ​ ​അ​ന്വേ​ഷ​ണ​ ​സം​ഘം​ ​ഫ്ലാ​റ്റി​ലെ​ത്തി​യ​ത്.

TAGS: SEXUAL ASSAULT CASE, LATESTNEWS, KERALA, CRIME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY