ന്യൂയോർക്ക് : ഇന്ന് ജൂലായ് 16. ലോക പാമ്പ് ദിനം. ലോകത്ത് ഏറ്റവും കൂടുതൽ പേർ ഭയപ്പെടുന്ന ജീവികളിലൊന്നാണ് പാമ്പ്. ഏതാനും ഇഞ്ചുകൾ മുതൽ 30 അടിയിലേറെ നീളം വയ്ക്കുന്ന പാമ്പുകൾ വരെ ലോകത്തുണ്ട്. ഏതൊരുജീവിയെ പോലെയും പ്രകൃതിയിൽ നിർണായ സ്ഥാനം വഹിക്കുന്ന സ്പീഷീസുകളാണ് പാമ്പ്.
പ്രകൃതിയുടെ ഭക്ഷണശൃഖലയിലെ പ്രധാന കണ്ണിയായ പാമ്പ് കരണ്ടുതീനികളിൽ നിന്ന് വിളകളെ സംരക്ഷിക്കാനും കീടങ്ങളെ തുരത്താനും നിർണായക പങ്കുവഹിക്കുന്നു. ഇന്ന് കാലാവസ്ഥാ വ്യതിയാനവും വനനശീകരണവും ഇവയുടെ നിലനിൽപ്പിന് തന്നെ ഭീഷണിയായി മാറിയിരിക്കുകയാണ്.
അവയിൽ നിന്നൊക്കെ പാമ്പുകളെ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം മനസിലാക്കാനും ഭൂമി പാമ്പുകളുടെ കൂടി വാസസ്ഥലമാണെന്ന് ഓർമ്മിപ്പിക്കാനും വേണ്ടിയുമാണ് എല്ലാ വർഷവും ആഗോളതലത്തിൽ പാമ്പുകൾക്കായി ഒരുദിനം ആചരിക്കുന്നത്.
പാമ്പുകൾ
3,971 സ്പീഷീസുകൾ
ഇതിൽ വിഷമുള്ളവ - 25 ശതമാനത്തിൽ താഴെ, അല്ലെങ്കിൽ 600 സ്പീഷീസ്
മനുഷ്യ ജീവന് ഭീഷണി - 200 സ്പീഷീസ്
അന്റാർട്ടിക്ക ഒഴികെ എല്ലാ ഭൂഖണ്ഡങ്ങളിലുമുണ്ട്
ഇവരെ സൂക്ഷിക്കുക !
മെനി - ബാൻഡഡ് ക്രൈറ്റ്
ഗ്രീൻ മാമ്പ
ബ്ലാക്ക് മാമ്പ
ഫിലിപ്പൈൻ കോബ്ര
ടൈഗർ സ്നേക്ക്
രാജവെമ്പാല
ഇൻലാൻഡ് തായ്‌പാൻ
ഈസ്റ്റേൺ ബ്രൗൺ സ്നേക്ക്
കോസ്റ്റൽ തായ്‌പാൻ
റസ്സൽസ് വൈപ്പർ
ഇന്ത്യൻ മൂർഖൻ
ഫെർ - ഡെ - ലാൻസ്
ബോംസ്ലാങ്ങ്
സോ - സ്കെയിൽഡ് വൈപ്പർ
മെഡൂസ
വയസ് - 19
മനുഷ്യരുടെ സംരക്ഷണത്തിൽ ജീവിക്കുന്ന ഏറ്റവും നീളമേറിയ പാമ്പ്
എവിടെ - ഫുൾമൂൺ പ്രൊഡക്ഷൻസ്, കാൻസാസ് സിറ്റി, മിസോറി, യു.എസ്
ഇനം - റെറ്റിക്കുലേറ്റഡ് പൈത്തൺ
നീളം - 25 അടി 2 ഇഞ്ച്
ഭാരം - 158.8 കിലോഗ്രാം
ആനി
നിലവിൽ മനുഷ്യന്റെ സംരക്ഷണത്തിൽ ജീവിക്കുന്ന ഏറ്റവും പ്രായമേറിയ പാമ്പ്
എവിടെ ? - ദക്ഷിണാഫ്രിക്ക
ഇനം - ഗ്രീൻ അനാക്കോണ്ട
പ്രായം - 39
ബെൻ
ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം മനുഷ്യന്റെ സംരക്ഷണത്തിൽ ജീവിച്ച പാമ്പ്
മരണം - 2016ൽ
പ്രായം - 42
എവിടെ - ജോർജിയ, യു.എസ്
ഇനം - കൊളംബിയൻ റെയിൻബോ ബോവ
ബാർബഡോസ് ത്രെഡ്സ്നേക്ക്
ലോകത്തെ ഏറ്റവും ചെറിയ പാമ്പ് സ്പീഷീസ്
നീളം - ശരാശരി 10 സെന്റീമീറ്റർ
ഭാരം - ഏകദേശം 0.6 ഗ്രാം
ഗ്രീൻ അനാകോണ്ട
ലോകത്തെ ഏറ്റവും ഭാരമേറിയ പാമ്പ്. 30 അടി വരെ നീളം വച്ചേക്കാം. 250 കിലോഗ്രാം വരെ ഭാരം. തെക്കേ അമേരിക്കയിലും കരീബിയൻ ദ്വീപായ ട്രിനിഡാഡിലും കാണപ്പെടുന്നു. ആമസോൺ വനാന്തരങ്ങളിൽ ഇവയെ കാണാം
റെറ്റിക്കുലേറ്റഡ് പൈത്തൺ
ലോകത്തെ ഏറ്റവും നീളമേറിയ പാമ്പ്. തെക്ക്, തെക്ക് - കിഴക്കൻ ഏഷ്യയിൽ കണ്ടുവരുന്നു. 28 അടി വരെ ഇവ നീളം വയ്ക്കുമെന്ന് കരുതുന്നു. 1912ൽ ഇൻഡോനേഷ്യയിലെ സുലവേസിയിൽ നിന്ന് കണ്ടെത്തിയ ഒന്നിന്റെ നീളം 32 അടി 9.5 ഇഞ്ചായിരുന്നു. 145 കിലോഗ്രാം വരെ ഭാരവും കാണപ്പെടുന്നു
ഇൻലാൻഡ് തായ്പാൻ
ലോകത്തെ ഏറ്റവും വീര്യമേറിയ വിഷമുള്ള പാമ്പ്. ഓസ്‌ട്രേലിയൻ സ്വദേശി. ഇൻലാൻഡ് തായ്പാന്റെ ഒറ്റക്കടയിലൂടെ പുറത്തുവരുന്ന വിഷത്തിന് ഏകദേശം നൂറ് പേരുടെ ജീവനെടുക്കാൻ സാധിക്കുമത്രെ.! മനുഷ്യവാസമില്ലാത്ത വിജനമായ പ്രദേശങ്ങളിൽ ജീവിക്കാൻ ഇഷ്ടപ്പെടുന്നവ. പ്രകോപനങ്ങളിൽ നിന്ന് പരമാവധി ഒഴിഞ്ഞുമാറാൻ ശ്രമിക്കുന്നു. എന്നാൽ തങ്ങളുടെ ജീവന് ഭീഷണിയെന്ന് കണ്ടാൽ ആക്രമിക്കും. 5 അടി മുതൽ 8 അടി വരെ നീളം കാണപ്പെടുന്നു. ചതുരാകൃതിയിലുള്ള തലയാണ് ഇവയ്ക്ക്
രാജവെമ്പാല
ലോകത്തെ ഏറ്റവും നീളമേറിയ വിഷപ്പാമ്പ്. 13.1 മുതൽ 18 അടി വരെ നീളവയ്ക്കാം. ഏഷ്യയിൽ കാണപ്പെടുന്നു. ഉഗ്രവിഷം. മറ്റ് പാമ്പുകളെ ആഹാരമാക്കുന്നു
കണ്ടാൽ സുന്ദരൻ, തൊട്ടാൽ....
കാഴ്ചയിൽ മനോഹരമാണെങ്കിലും സ്വഭാവത്തിൽ വളരെ ആക്രമണകാരികളാണ് ഇവ. പേര്, ബ്ലൂ പിറ്റ് വൈപ്പർ. ഇൻഡോനേഷ്യ, തിമോർ തുടങ്ങിയ പ്രദേശങ്ങളിൽ കാണപ്പെടുന്ന പിറ്റ് വൈപ്പർ ഉപസ്പീഷീസായ മാരക വിഷമുള്ള വൈറ്റ് ലിപ്പ്ഡ് ഐലൻഡ് പിറ്റ് വൈപ്പറുകളുടെ കൂട്ടത്തിലെ നീല നിറക്കാരാണ് ഇവർ. വൈറ്റ് ലിപ്പ്ഡ് ഐലൻഡ് പിറ്റ് വൈപ്പറുകൾ സാധാരണ പച്ച നിറക്കാരാണ്. വളരെ അപൂർവമായാണ് ഇവ നീല നിറത്തിൽ കാണപ്പെടുന്നത്. ബ്ലൂ പിറ്റ് വൈപ്പറുകളുടെ വിഷം മനുഷ്യരിൽ ആന്തരിക രക്തസ്രാവത്തിന് കാരണമാകാം. ഇത് ജീവൻ നഷ്ടപ്പെടാനും ഇടയാക്കാം
മൺമറഞ്ഞ ഭീമൻമാർ
ജൈഗാന്റോഫിസ്
വടക്കൻ ആഫ്രിക്കയിലും തെക്കൻ ഏഷ്യയിലും ജീവിച്ചിരുന്നതായി കരുതുന്നു. ഏകദേശം 40 മുതൽ 35 ദശലക്ഷം മുമ്പാണ് ഇവയുടെ ജീവിതകാലഘട്ടം കണക്കാക്കുന്നത്. 33 അടി നീളമുണ്ടായിരുന്ന ഇവയ്ക്ക് അര ടണ്ണോളം ഭാരമുണ്ടായിരുന്നു. ഒരു നൂറ്റാണ്ട് മുമ്പ് അൽജീരിയയിൽ നിന്നാണ് ജൈഗാന്റോഫിസിന്റെ ഫോസിൽ കണ്ടെത്തിയത്.
ടൈറ്റനോബോവ
പുരാതന കാലത്ത് ജീവിച്ചിരുന്നവയിൽ ഏറ്റവും വലിയ പാമ്പ് വർഗം. 2009ൽ കൊളംബിയയിലെ സെറെജോൻ കൽക്കരി ഖനിയിൽ നിന്നാണ് ഇവയുടെ ഫോസിൽ ലഭിച്ചത്. 60 മില്യൺ വർഷങ്ങൾക്കു മുമ്പ് ദിനോസറുകളുടെ കാലത്താണ് ഈ ഭീമൻമാർ ജീവിച്ചിരുന്നത്. 40 മുതൽ 50 അടി വരെ നീളം ഉണ്ടായിരുന്ന ഇവയ്ക്ക് ഏകദേശം 1135 കിലോഗ്രാം ഭാരം ഉണ്ടായിരുന്നു. ടൈറ്റനോബോവകളുടെ ശരീരത്തിന്റെ ഏറ്റവും വണ്ണം കൂടിയ ഭാഗത്തിന്റെ വ്യാസം 3 അടിയോളം വരും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |