പൂനെ: കടം വാങ്ങിയ പണം തിരികെ നൽകാത്തതിനെ തുടർന്ന് യുവതിയെ ബലാത്സംഗത്തിനിരയാക്കി പലിശക്കാരൻ. മഹാരാഷ്ട്രയിലെ പൂനെയിൽ ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് സംഭവം. യുവതിയുടെ ഭർത്താവാണ് പണം പലിശയ്ക്ക് വാങ്ങിയിരുന്നത്. തിരിച്ചടവ് മുടങ്ങിയതിനെ തുടർന്നാണ് നിഷ്ഠൂരമായ സംഭവം അരങ്ങേറിയത്.
പ്രതിയെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. ഭർത്താവിനെ കത്തി മുനയിൽ നിറുത്തിയാണ് ഭാര്യയെ പ്രതി പീഡിപ്പിച്ചത്. പീഡനദൃശ്യങ്ങൾ ഇയാൾ മൊബൈലിൽ പകർത്തുകയും സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |