കൊച്ചി: ഐ.ഐ.ടി മദ്രാസ് ബി.എസ് (ഇലക്ട്രോണിക് സിസ്റ്റംസ്) പ്രോഗ്രാമിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. പ്ലസ് ടുവിന് ഫിസിക്സും മാത്തമാറ്റിക്സും പഠിച്ചവർക്ക് https://study.iitm.ac.in/es/ വഴി പ്രായഭേദമെന്യേ 27നകം അപേക്ഷിക്കാം.കോഴ്സ് വിശദാംശങ്ങൾ ഓൺലൈനായി നൽകും. സിലബസിനെക്കുറിച്ചുള്ള വിശദാംശങ്ങൾ, ട്യൂട്ടോറിയലുകൾ, സംശയ നിവാരണ സെഷനുകൾ, അസൈൻമെന്റുകൾ എന്നിവ ഓൺലൈനിലാകും. ക്വിസുകൾ, പരീക്ഷകൾ, ലാബുകൾ എന്നിവ നേരിട്ട് നടത്തും. ലാബ് കോഴ്സുകൾക്ക് ഐ.ഐ.ടി മദ്രാസ് കാമ്പസിൽ നേരിട്ട് ഹാജരാകണം.
ബിരുദം നേടുന്നവർക്ക് ഓട്ടോമോട്ടീവ്, സെമികണ്ടക്ടർ, ഡിഫൻസ് മേഖലകളിൽ തൊഴിലവസരങ്ങൾ ലഭിക്കും. ഇലക്ട്രോണിക് സിസ്റ്റം ഡിസൈനർ, എംബഡഡ് സിസ്റ്റം ഡെവലപ്പർ, ഇലക്ട്രോണിക് ഹാർഡ്വെയർ സ്പെഷ്യലിസ്റ്റ്, സിസ്റ്റം ടെസ്റ്റിംഗ് എൻജിനിയർ, ഇലക്ട്രോണിക്സ് റിസർച്ച് എൻജിനിയർ എന്നിങ്ങനെയുള്ള മേഖലകളിലാകും ജോലി. ഐ.ഐ.ടി മദ്രാസ് പ്ലേസ്മെന്റും നൽകും. ഇന്റേൺഷിപ്പ്/അപ്രന്റീസ്ഷിപ്പ് അവസരങ്ങൾ ലഭ്യമാകാനും സഹായിക്കും.
എം.ടെക് കോഴ്സിന് അപേക്ഷിക്കാം
തിരുവനന്തപുരം: ബാർട്ടൺഹിൽ ഗവ. എൻജിനിയറിംഗ് കോളേജ് ഐ.ഐ.ടികളുടെയും സർക്കാർ വകുപ്പുകളുടെയും സഹകരണത്തോടെ നടത്തുന്ന ഇന്റർഡിസിപ്ലിനറി ട്രാൻസ്ലേഷണൽ എൻജിനിയറിംഗ് എം.ടെക് കോഴ്സിന് ഏതു ബ്രാഞ്ചിൽ ബി.ഇ/ബി.ടെക് ഡിഗ്രി എടുത്തവർക്കും 10വരെ അപേക്ഷിക്കാം. ഐ.ഐ.ടി, എൻ.ഐ.ടികളിൽ ഇന്റേൺഷിപ് ചെയ്യാനുള്ള അവസരവും ലഭിക്കും. ഏതാനും സീറ്റുകൾ സർക്കാർ മേഖലയിൽ ജോലി ചെയ്യുന്നവർക്കായി സംവരണം ചെയ്തിട്ടുണ്ട്. ഗേറ്റ് യോഗ്യതയുള്ളവർക്ക് എ.ഐ.സി.ടി.ഇയുടെ സ്കോളർഷിപ്പ് ലഭിക്കും. വെബ്സൈറ്റ്: www.tplc.gecbh.ac.in, www.gecbh.ac.in, ഫോൺ- 7736136161, 9995527866, 9995527865.
ഗസ്റ്റ് അദ്ധ്യാപക ഒഴിവ്
തിരുവനന്തപുരം: സംസ്കൃത സർവകലാശാലയുടെ കാലടി മുഖ്യകാമ്പസിലെ സെന്റർ ഫോർ മ്യൂസിയം സ്റ്റഡീസിൽ ഒരു ഗസ്റ്റ് അദ്ധ്യാപക ഒഴിവുണ്ട്. 55% മാർക്കോടെ മ്യൂസിയോളജി /ഹിസ്റ്ററി /ആർക്കിയോളജി യു.ജി.സി- നെറ്റ് അല്ലെങ്കിൽ പിഎച്ച്.ഡി അഭിലഷ ണീയ യോഗ്യതയാണ്. പ്രായപരിധി 60 വയസ്. വെള്ളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷയും ബയോഡാറ്റയും അസ്സൽ സർട്ടിഫിക്കറ്റുകളുമായി 9ന് രാവിലെ 11ന് ഹിസ്റ്ററി വിഭാഗത്തിൽ അഭിമുഖത്തിൽ പങ്കെടുക്കണം.
ഒ.എം.ആർ. പരീക്ഷ
തിരുവനന്തപുരം: 12.10.22 ലെ വിജ്ഞാപനപ്രകാരം കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് അപേക്ഷ ക്ഷണിച്ച തിരുവിതാംകൂർ ദേവസ്വം ബോർഡിലെ വാച്ചർ (കാറ്റഗറി നമ്പർ 24/2022) തസ്തികയിലേക്കുള്ള ഒ.എം.ആർ പരീക്ഷ 13.08.23 രാവിലെ 10.30 മുതൽ 12.15 വരെ തിരുവനന്തപുരം ജില്ലയിലെ വിവിധ പരീക്ഷാകേന്ദ്രങ്ങളിൽ നടത്തും. ഹാൾടിക്കറ്റ് ഉദ്യോഗാർത്ഥികളുടെ പ്രൊഫൈലിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾ www.kdrb.kerala.gov.inൽ.
സർട്ടിഫിക്കറ്റ് വിതരണം
തിരുവനന്തപുരം: കേരള സ്റ്റേറ്റ് റൂട്രോണിക്സ് മേയിൽ സംസ്ഥാനതലത്തിൽ നടത്തിയ സോഫ്ട്വെയർ ഹാർഡ് വെയർ മൾട്ടിമീഡിയ പരീക്ഷകളിൽ വിജയിച്ചവരുടെ സർട്ടിഫിക്കറ്റ്, മാർക്ക് ലിസ്റ്റ് വിതരണം ആരംഭിച്ചു. വിജയിച്ചവർക്ക് അംഗീകൃത പഠനകേന്ദ്രങ്ങളിൽ നിന്നും ബന്ധപ്പെട്ട രേഖകൾ ഹാജരാക്കി സർട്ടിഫിക്കറ്റുകൾ കൈപ്പറ്റാമെന്ന് മാനേജിംഗ് ഡയറക്ടർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |