ന്യൂഡൽഹി : വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കും മുൻപ് വോട്ടർക്ക് മുൻകൂർ നോട്ടീസ് നൽകുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ സുപ്രീംകോടതിയെ അറിയിച്ചു. പൊതുതാത്പര്യ ഹർജിയിലാണ് നിലപാട് അറിയിച്ചത്. 2013 ഡിസംബറിൽ വോട്ടർമാരുടെ പേരുകൾ തെറ്രായി നീക്കുന്നതിനെതിരെ നടപടിയെടുത്തിരുന്നുവെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. എല്ലാ സംസ്ഥാനങ്ങളിലെയും, കേന്ദ്രഭരണപ്രദേശങ്ങളിലെയും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർമാർക്ക് കത്ത് നൽകിയിരുന്നു. ഇക്കാര്യം രേഖപ്പെടുത്തിയ കോടതി ഹർജി തീർപ്പാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |