അടുത്തിടെ പുറത്തിറങ്ങിയ വിജയ ചിത്രമായ പോർ തൊഴിലിലൂടെ മലയാളികൾക്ക് സുപരിചിതനായ തമിഴ് യുവതാരം അശോക് സെൽവൻ വിവാഹിതനാകുന്നു. നിതം ഒരു വാനം, ഓ മൈ കടവുളേ എന്നീ ചിത്രങ്ങളിലൂടെ വലിയ ആരാധക വൃന്ദം സൃഷ്ടിച്ച താരത്തിന്റെ വധുവും സിനിമാ രംഗത്ത് നിന്ന് തന്നെയാണ്.
നിർമാതാവും നടനുമായ അരുൺ പാണ്ഡ്യന്റെ ഇളയ മകളായ കീർത്തി പാണ്ഡ്യനും അശോക് സെൽവനുമായുള്ള വിവാഹം സെപ്റ്റംബർ 13ന് നടക്കുമെന്നാണ് തമിഴ് സിനിമാ ലോകത്ത് നിന്നുള്ള ഏറ്റവും പുതിയ വാർത്ത. അന്ന ബെൻ കേന്ദ്ര കഥാപാത്രമവതരിപ്പിച്ച മലയാള ചലച്ചിത്രം ഹെലന്റെ റീമേക്കായ അൻപ് ഇറക്കിനായാളിനിലടക്കം മികച്ച വേഷം കൈകാര്യം ചെയ്തിട്ടുള്ള നടിയാണ് കീർത്തി പാണ്ഡ്യൻ.
ശരത്കുമാർ , അശോക് സെൽവൻ , നിഖില വിമൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിഘ്നേഷ് രാജ സംവിധാനം ചെയ്ത ത്രില്ലർ ചിത്രം പോർ തൊഴിൽ തമിഴകത്തിന് പുറത്തും അപ്രതീക്ഷിത വിജയം നേടുകയാണ്. ചിത്രത്തിന്റെ ഒടിടി റിലീസ് അടുത്തിടെ നടന്നിരുന്നു. പ്രേക്ഷക സ്വീകാര്യത മൂലം ചിത്രത്തിന്റെ ഒടിടി റിലീസ് നീട്ടി വയ്ക്കേണ്ടി വന്നിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |