കോഴിക്കോട്: സംസ്ഥാന അണ്ടർ 13 ചെസ് മത്സരത്തിൽ എറണാകുളത്തിന്റെ ആദിക്ക് തിയോഫെൻ ലെനിൻ ഓപ്പൺ ചാമ്പ്യനായി. പെൺകുട്ടികളിൽ തൃശൂരിന്റെ ദക്ഷിണ.ആർ ചാമ്പ്യനായി.ഓപ്പൺവിഭാഗത്തിൽ രണ്ട് മുതൽ നാല് വരെയുളള സ്ഥാനങ്ങൾ യഥാക്രമം ബാലനന്ദൻ അയ്യപ്പൻ (എറണാകുളം) ആൽ ഫ്രഡ് ജോ ജോൺസ് (കണ്ണൂർ )സഫിൻ സഫറുള്ള(കൊല്ലം ] എന്നിവർ കരസ്ഥമാക്കി. പെൺകുട്ടികളിൽ മറ്റ് മൂന്ന് സ്ഥാനങ്ങൾ അമേയ. എ.ആർ., സഹ്യ കൈലാസ് (തിരുവനന്തപുരം] തേജസ്വി ശ്രീനിവാസ് (തൃശൂർ) എന്നിവർക്കാണ്.
ഇന്ത്യൻ വനിതകൾക്ക് വിജയം
ഷെൻഷെൻ : ചൈനയിലെ ഷെൻഷെൻ സ്‌പോർട്‌സ് സെൻ്ററിൽ നടന്ന ഫിബ വനിതാ ഏഷ്യാ കപ്പിൻ്റെ 31-ാം പതിപ്പിലെ ബി ഡിവിഷനിലെ ആദ്യ മത്സരത്തിൽ ഇന്ത്യ കസഖിസ്ഥാനെ (85 -68 ) പരാജയപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |