കാലിഫോർണിയ: വാക്കുതർക്കത്തിന് പിന്നാലെ ജഡ്‌ജി ഭാര്യയെ വെടിവച്ചുകൊന്നു. കാലിഫോർണിയയിലാണ് സംഭവം. ഓറഞ്ച് കൗണ്ടി സുപ്പീരിയർ കോടതി ജഡ്‌ജി ജെഫ്രി ഫെർഗോണസാണ്(72) ഭാര്യ ഷെറിലിനെ(65) കൊലപ്പെടുത്തിയത്. സംഭവം നടക്കുമ്പോൾ ജെഫ്രി മദ്യപിച്ചിട്ടുണ്ടായിരുന്നു.
സംഭവ ദിവസം രാത്രി ഒരു റെസ്റ്റോറന്റിൽ വച്ച് അത്താഴത്തെ ചൊല്ലി ഇരുവരും തമ്മിൽ തർക്കമുണ്ടായി. ഇവിടെ വച്ച് ജെഫ്രി തന്റെ വിരലുകൾ കൊണ്ട് ഭാര്യയ്ക്ക് നേരെ തോക്ക് ചൂണ്ടുന്നത് പോലെ ആംഗ്യം കാണിച്ചു. വീട്ടിലെത്തിയ ശേഷവു കലഹം തുടർന്നു. എന്തുകൊണ്ട് യഥാർത്ഥ തോക്ക് ചൂണ്ടാൻ നിങ്ങൾ ധൈര്യം കാണിക്കുന്നില്ല എന്ന് ഷെറിലിൻ ചോദിച്ചു. പിന്നാലെ ജെഫ്രി തോക്കെടുത്ത് ഭാര്യയുടെ നെഞ്ചിന് നേരെ വെടിവച്ചു. ശേഷം 911ൽ വിളിച്ച് തന്റെ ഭാര്യയ്ക്ക് വെടിയേറ്റെന്നും സഹായം വേണമെന്നും അറിയിച്ചു. അടുത്ത ദിവസം താൻ ഉണ്ടാവില്ല, ഭാര്യയെ വെടിവച്ചതിനാൽ കസ്റ്റഡിയിലായിരിക്കുമെന്നും ജെഫ്രി സഹപ്രവർത്തകന് സന്ദേശം അയച്ചിരുന്നു.
പൊലീസ് നടത്തിയ പരിശോധനയിൽ 47 തോക്കുകളാണ് ജെഫ്രിയിൽ നിന്നും കണ്ടെത്തിയത്. കോടതിയിൽ ഇയാൾ കുറ്റം നിഷേധിച്ചു. നിലവിൽ ജാമ്യത്തിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |