ബംഗളൂരു: പ്രതിരോധവകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷന്റെ (ഡി.ആർ.ഡി.ഒ) ഡ്രോൺ തകർന്നുവീണു. ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച 'തപസ്" ഇന്നലെ രാവിലെ കർണാടക ചിത്രദുർഗയിലെ കൃഷിയിടത്തിലാണ് തകർന്നുവീണത്.
പരീക്ഷണപ്പറക്കലിനിടെയായിരുന്നു അപകടം. തകരാനുള്ള കാരണങ്ങളെക്കുറിച്ച് അന്വേഷണം നടന്നുവരികയാണെന്ന് ഡി.ആർ.ഡി.ഒ ഉദ്യോഗസ്ഥർ അറിയിച്ചു.
വലിയ ശബ്‌ദത്തോടെയാണ് തപസ് വീണതെന്ന് പ്രദേശവാസികൾ പറയുന്നു. ഡ്രോൺ പൂർണമായും തകർന്നു.
ഈ വർഷം ബംഗളൂരുവിൽ നടന്ന വ്യോമപ്രദർശനത്തിലാണ് തപസ് ആദ്യമായി പ്രദർശിപ്പിച്ചത്. കര, വ്യോമ, നാവിക സേനകള്‍ക്ക് പ്രയോജനപ്രദമാകുന്ന വിധത്തിലാണ് തപസ് രൂപകൽപന ചെയ്തിരിക്കുന്നത്.
ഡ്രോൺ തകർന്നുവീണ വാർത്തയെത്തുടർന്ന് നിരവധിപേരാണ് കാണാനായി സംഭവസ്ഥലത്തെത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |