തിരുവനന്തപുരം: പ്രവാസികൾക്ക് സംരംഭകരാകാൻ അനുകൂലമായ അന്തരീക്ഷമാണ് കേരളത്തിലുള്ളതെന്ന് നോർക്ക റൂട്ട്സ് ചീഫ് എക്സിക്യുട്ടീവ് ഓഫീസർ അജിത്ത് കോളശ്ശേരി പറഞ്ഞു. നോർക്ക ഡിപ്പാർട്ട്മെന്റ് പ്രോജക്ട് ഫോർ റിട്ടേൺഡ് എമിഗ്രന്റസ് പദ്ധതിയുടെ ഭാഗമായി സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്പ്‌മെന്റിന്റെ (സി.എം.ഡി) സഹകരണത്തോടെ തിരിച്ചെത്തിയ പ്രവാസികൾക്കായി സംഘടിപ്പിച്ച സംരംഭകത്വ ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വ്യവസായ സൗഹൃദ അന്തരീക്ഷത്തിനായി ഏഴ് നിയമങ്ങൾ സംസ്ഥാന സർക്കാർ പൊളിച്ചെഴുതി. സംരംഭങ്ങൾക്ക് അനുമതി നൽകേണ്ട 21 വകുപ്പുകളുടെ 75 സേവനങ്ങൾ കെ-സിഫ്റ്റിലൂടെ ആക്കിയെന്നും അദ്ദേഹം വ്യക്തമാക്കി.
നോർക്ക റൂട്ട്സ് തിരുവനന്തപുരം സെന്റർ മാനേജർ എസ്. സഫറുള്ള, സി.എം.ഡി ഡയറക്ടർ ഡോ. സി. ജയശങ്കർ പ്രസാദ്, നോർക്ക റൂട്ട്സ് അസിസ്റ്റന്റ് മാനേജർ ജെൻസി ജോസി തുടങ്ങിയവർ പങ്കെടുത്തു. സി.എം.ഡി അസോസിയേറ്റ് പ്രൊഫസർ പി.ജി. അനിൽ ക്ലാസ് നയിച്ചു. ശില്പശാലയിൽ 66 പ്രവാസികൾ പങ്കെടുത്തു. എൻ.ഡി.പി.ആർ.ഇ.എം പദ്ധതിയിൽ www.norkaroots.org വെബ്‌സൈറ്റ് സന്ദർശിച്ച് രജിസ്റ്റർ ചെയ്യാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |