മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ വൻ ലഹരിവേട്ട. ഉത്തർപ്രദേശ് മുസഫ്നഗർ സ്വദേശി രാജീവ് കുമാറിൽ നിന്നും 44 കോടി രൂപയുടെ ലഹരിമരുന്നാണ് ഡി ആർ ഐ കണ്ടെടുത്തത്.ഇന്ന് രാവിലെ ഷാർജയിൽ നിന്ന് എയർ അറേബ്യ വിമാനത്തിലാണ് രാജീവ് കുമാർ കരിപ്പൂരിൽ എത്തിയത്.
മുന്നര കിലോ കൊക്കെയ്നും ഒന്നര കിലോ ഹെറോയിനുമാണ് ഇയാളുടെ കൈവശം ഉണ്ടായിരുന്നത്.ഷൂസിലും ബാഗിൽ നിന്നുമാണ് ലഹരി മരുന്ന് കണ്ടെടുത്തത്.സംഭവത്തിൽ വിശദമായ അന്വേഷണവും ചോദ്യം ചെയ്യലും തുടരുകയാണ് എന്നാണ് അധികൃതർ അറിയിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |