മുംബയ്: പ്രതിപക്ഷ സഖ്യമായ 'ഇൻഡ്യ' മുന്നണിയുടെ മൂന്നാം യോഗം നാളെ മുംബയിൽ നടക്കാനിരിക്കെ ബി ജെ പിയ്‌ക്കെതിരെ ആഞ്ഞടിച്ച് ശിവസേന യു ബി ടി നേതാവ് ഉദ്ധവ് താക്കറെ. മണിപ്പൂരിലെ സ്ത്രീകൾ, വനിതാ ഗുസ്തി താരങ്ങൾ, ബിൽക്കീസ് ബാനു എന്നിവരുടെ കെെകളിലാണ് ബി ജെ പി രാഖി കെട്ടേണ്ടതെന്ന് ഉദ്ധവ് താക്കറെ പറഞ്ഞു. അവർക്ക് ഈ രാജ്യത്ത് സുരക്ഷിതത്വം അനുഭവപ്പെടണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
'ഇന്ന് രക്ഷാബന്ധൻ ദിനമാണ്. ബിൽക്കീസ് ബാനു, മണിപ്പൂരിലെ സ്ത്രീകൾ, വനിതാ ഗുസ്തി താരങ്ങൾ എന്നിവരുടെ കെെകളിലാണ് ബി ജെ പി രാഖി കെട്ടേണ്ടത്. അവർക്ക് ഈ രാജ്യത്ത് സുരക്ഷിതത്വം അനുഭവപ്പെടണം. അതിനാണ് ഞങ്ങൾ ഒരുമിക്കുന്നത്' എന്നാണ് അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞത്.
അതേസമയം, സീറ്റ് വിഭജന ചർച്ചകൾ 'ഇൻഡ്യ' മുന്നണി ഇതുവരെ ആരംഭിച്ചിട്ടുല്ലെന്ന് എൻ സി പി നേതാവ് ശരദ് പവാർ പറഞ്ഞു. നാളത്തെ യോഗത്തിൽ ഈ വിഷയം ചർച്ച ചെയ്യാൻ സാദ്ധ്യതയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കൂടാതെ നിലവിൽ മൂന്നണിയുടെ ഭാഗമായ പാർട്ടികൾക്ക് പുറമെ മറ്റു ചില പാർട്ടികളും യോഗത്തിൽ പങ്കെടുത്തേയ്ക്കുമെന്നാണ് റിപ്പോർട്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |