ട്രെയിനിൽവച്ച് പുകവലിക്കുന്നത് ശിക്ഷാർഹമാണെന്ന് അറിയാത്തവർ ചുരുക്കമായിരിക്കും. എന്തൊക്കെ നിയമം നിലവിലുണ്ടെന്ന് പറഞ്ഞാലും അത് കാറ്റിൽപ്പറത്തി, മറ്റുള്ളവരുടെ ബുദ്ധിമുട്ടുകളെക്കുറിച്ച് ചിന്തിക്കാതെ തോന്നിയ പോലെ പെരുമാറുന്ന നിരവധി പേരുണ്ട്. അത്തരത്തിൽ നിയമലംഘനം നടത്തിയ ഒരു സ്ത്രീയുടെ വീഡിയോയാണ് ഇപ്പോൾ നവമാദ്ധ്യമങ്ങളിൽ ചർച്ചയാകുന്നത്.
ട്രെയിനിന്റെ എ സി കോച്ചിൽ വച്ചാണ് യുവതി പുകവലിക്കുന്നത്. സഹയാത്രികരായ പുരുഷന്മാർ ഇത് ചോദ്യം ചെയ്യുകയും വീഡിയോ പകർത്തുകയും ചെയ്തു. ഇതുകണ്ട് രോഷാകുലയായ യുവതി വീഡിയോ ഡിലീറ്റ് ചെയ്യാൻ പറയുന്നത് വീഡിയോയിലുണ്ട്. 'നിങ്ങൾ വീഡിയോയെടുത്തു. വളരെ മോശമാണിത്. എന്റെ വീഡിയോ എടുക്കരുത്. ഡിലീറ്റ് ചെയ്യൂ'- എന്നാണ് യുവതി പറയുന്നത്. ഇതുകേട്ട സഹയാത്രികർ പുകവലി നിയമവിരുദ്ധമാണെന്നും പുറത്തുപോയിട്ട് വലിച്ചാൽ മതിയെന്നും മറുപടി നൽകി.
തർക്കം മൂർച്ഛിച്ചപ്പോൾ 'ഞാൻ നിങ്ങളുടെ പണം പുകവലിക്കാൻ ചെലവഴിക്കുന്നില്ല. ഇത് നിങ്ങളുടെ ട്രെയിൻ അല്ല. പോയി പൊലീസിനെ വിളിക്ക്'- എന്നായി യുവതിയുടെ പ്രതികരണം. ഇതെല്ലാം വീക്ഷിച്ചുകൊണ്ടിരുന്ന മറ്റൊരു യാത്രക്കാരൻ ക്ഷുഭിതനായി, ഇത് എസി കമ്പാർട്ട്‌മെന്റാണെന്നും ഇവിടെ പുകവലി പാടില്ലെന്നും അറിയില്ലേ എന്നും ചോദിക്കുന്നതും വീഡിയോയിലുണ്ട്.
എക്‌സിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്. വളരെപ്പെട്ടെന്നുതന്നെ സോഷ്യൽ മീഡിയയിൽ ചർച്ചയായി. പുകവലിക്കുന്നവർക്ക് മാത്രമല്ല അടുത്തള്ളവർക്കും ഇത് ദോഷമാണെന്നും യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കിയ ഈ സ്ത്രീക്കെതിരെ റെയിൽവേ നടപടിയെടുക്കണമെന്നാണ് മിക്കവരും കമന്റ് ചെയ്‌തിരിക്കുന്നത്.
सार्वजनिक जगहों पर धूम्रपान करना दूसरों के अधिकारों का हनन है। ट्रेन जैसी जगह पर ऐसी हरकतें बिल्कुल बर्दाश्त नहीं होनी चाहिए। @RailMinIndia को जुर्माना और सख्त सजा दोनों देनी चाहिए। #IndianRailways #TrainMeNoSmoking #RailSafetyFirst pic.twitter.com/jmLEoPLInb
— Manjul Khattar 🇮🇳 (@manjul_k1) September 15, 2025
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |