SignIn
Kerala Kaumudi Online
Saturday, 27 July 2024 8.29 AM IST

പുതുപ്പള്ളിയിൽ ഇന്ന് നിശബ്ദ പ്രചാരണം; നാളെ വിധിയെഴുതുക 1,76,417 വോട്ടർമാർ

election

കോട്ടയം: മണ്ഡലം ഇന്നുവരെ കാണാത്തതരം തിരഞ്ഞെടുപ്പ് പരസ്യ പ്രചാരണത്തിന്റെ കൊട്ടിക്കലാശമാണ് കഴിഞ്ഞ ദിവസം പുതുപ്പള്ളി മണ്ഡലത്തിലുണ്ടായത്. ഇന്ന് നിശബ്‌ദ പ്രചാരണമാണ്. പരമാവധി വോട്ട് തങ്ങൾക്ക് സ്വന്തമാക്കാൻ അവസാനവട്ട കരുനീക്കങ്ങളിലാകും ഇന്ന് മുന്നണികൾ. കോൺഗ്രസിനായി ഉമ്മൻചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ, ഇടതുപക്ഷത്തിന് വേണ്ടി ജെയ്‌ക് സി തോമസ്, ബിജെപിക്കായി ലിജിൻ ലാൽ എന്നിങ്ങനെ ഏഴ് സ്ഥാനാർത്ഥികളാണ് ഉപതിരഞ്ഞെടുപ്പിൽ മാറ്റുരയ്‌ക്കുന്നത്.

1,76,417 വോട്ടർമാരാണ് മണ്ഡലത്തിലുള്ളത്. ഇതിൽ 90,281 വനിതകളും 86,132 പുരുഷന്മാരും നാലുപേർ ട്രാൻസ്‌ജെൻഡർമാരുമാണ്. പുതിയ വോട്ടർമാർ 957 ആണ്. രാവിലെ ഏഴ് മണിമുതൽ വൈകിട്ട് ആറ് വരെയാണ് വോട്ടിംഗ്. സെപ്‌തംബർ എട്ടിനാണ് വോട്ടെണ്ണൽ. ബസേലിയോസ് കോളേജിൽ രാവിലെ എട്ട് മണിമുതൽ വോട്ടെണ്ണൽ ആരംഭിക്കും. നാളെ പോളിംഗ് പ്രമാണിച്ച് പുതുപ്പള്ളിയിലെ സർക്കാർ, അർദ്ധ സർക്കാർ, വിദ്യാഭ്യാസ, വാണിജ്യ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. പോളിംഗ് സ്‌റ്റേഷന് 100 മീറ്റർ പരിധിയിൽ മൊബൈലുകൾ കൈയിൽ കരുതാനോ ഉപയോഗിക്കാനോ അനുവാദമില്ല. തെരഞ്ഞെടുപ്പ് കമ്മീഷൻ നിരീക്ഷകർക്കും സുരക്ഷാ ഉദ്യോഗസ്ഥർക്കും മാത്രമാണ് ഇതിന് അനുവാദം ഉള്ളത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PUTHUPPALLI, BYELECTION
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.