കൊല്ലം: കടമ്പാട്ടുകോണം- ചെങ്കോട്ട ഗ്രീൻഫീൽഡ് ഹൈവേയുടെ സ്ഥലമേറ്റെടുക്കൽ നടപടികൾ മന്ദഗതിയിലായതോടെ അലൈൻമെന്റിൽ ഉൾപ്പെട്ട ജില്ലയിലെ 1300 ഓളം ഭൂവുടമകൾ ദുരിതത്തിൽ. തമിഴ്നാട് അതിർത്തിയിലെ മൂന്ന് വില്ലേജുകളിലെ അലൈൻമെന്റ് അന്തിമമാകാത്തതിനാൽ രണ്ടുവർഷം മുമ്പ് ത്രീ ഡി വിജ്ഞാപനം നിലവിൽ വന്ന പ്രദേശത്തെ നഷ്ടപരിഹാരം പോലും വിതരണം ചെയ്തിട്ടില്ല.
ഓരോ സർവേ നമ്പരിൽ നിന്ന് ഏറ്റെടുക്കുന്ന ഭൂമിയുടെ കൃത്യമായ അളവ് സഹിതമുള്ള ത്രീ ഡി വിജ്ഞാപനം നിലവിൽവന്ന ശേഷമേ ഏറ്റെടുക്കുന്ന ഭൂമി ക്രയവിക്രയം നടത്തുന്നതിന് തടസമുള്ളു. എന്നാൽ 2021ലാണ് ഗ്രീൻഫീൽഡ് ഹൈവേയുടെ കരട് ആലൈൻമെന്റ് നിലവിൽ വന്നത്. അന്ന് മുതൽ തന്നെ അലൈൻമെന്റിൽ ഉൾപ്പെട്ട ഭൂമികൾ ബാങ്കുകൾ വായ്പയ്ക്ക് ഈടായി സ്വീകരിക്കാതെയായതിന് പുറമേ ആരും വാങ്ങാതെയുമായി.
ജില്ലയിലെ 11 വില്ലേജുകളിലൂടെയാണ് ഗ്രീൻഫീൽഡ് ഹൈവേ കടന്നുപോകുന്നത്. ഇതിൽ തെന്മല, ഇടമൺ, ആര്യങ്കാവ് വില്ലേജുകളിലെ ആലൈൻമെന്റിനാണ് ഇതുവരെ അംഗീകാരം ലഭിക്കാത്തത്. ബാക്കിയുള്ള എട്ടിൽ അഞ്ചൽ, നിലമേൽ, ഇട്ടിവ വില്ലേജുകളിലെ ത്രീ ഡി വിജ്ഞാപനം 2023 മാർച്ചിൽ വന്നിരുന്നു. ബാക്കി അഞ്ച് വില്ലേജുകളിലെ ത്രീ ഡി വിജ്ഞാപനം കഴിഞ്ഞ മാർച്ചിലും വന്നു. ഈ രണ്ട് വിജ്ഞാപനങ്ങളിലുമായി ആകെ 1058 സർവേ നമ്പരുകളാണുള്ളത്.
കേന്ദ്ര- സംസ്ഥാന തർക്കം
നഷ്ടപരിഹാര വിഹിതത്തെ ചൊല്ലി കേന്ദ്ര- സംസ്ഥാന തർക്കം
തർക്കത്തിൽ ഒരുവർഷത്തോളം നടപടി സ്തംഭിച്ചു
മൂന്ന് വില്ലേജുകളിലെ ആദ്യ അലൈൻമെന്റിൽ കൂടുതൽ വനപ്രദേശം
ഈ അലൈൻമെന്റിന് വനംവകുപ്പ് അനുമതി നിഷേധിച്ചു
പുതിയ അലൈൻമെന്റ് തയ്യാറാക്കിയെങ്കിലും അനുമതിയായില്ല
അലൈൻമെന്റ് അന്തിമമായിട്ടേ നഷ്ടപരിഹാരം അനുവദിക്കൂ
ഏറ്റെടുക്കുന്ന ഭൂമി
265 ഹെക്ടർ
നീളം
59.36 കിലോ മീറ്റർ
വീതി
45 മീറ്റർ (4 വരി)
അടങ്കൽ തുക
₹ 4047 കോടി
കഴിഞ്ഞ രണ്ട് വർഷമായി നഷ്ടപരിഹാരത്തിന് കാത്തിരിക്കുകയാണ്. ഒന്നുകിൽ നഷ്ടപരിഹാരം നൽകി സ്ഥലം ഏറ്റെടുക്കണം. അല്ലെങ്കിൽ ഏറ്റെടുക്കൽ നടപടി റദ്ദാക്കി സ്ഥലമുടമകളുടെ ദുരിതം പരിഹരിക്കണം.
കെ.ആർ. തുളസി, അലയമൺ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |