ആലുവ: മുഖ്യമന്ത്രി താമസിച്ചിരുന്ന ആലുവ പാലസിൽനിന്ന് ഒന്നരകിലോമീറ്റർ അകലെ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച ദാരുണസംഭവം ലജ്ജിപ്പിക്കുന്നതാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ പറഞ്ഞു. പൊലീസ് നിർവീര്യമാക്കപ്പെട്ടതിനാൽ
ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെടുകയാണ്. സ്ത്രീകളും കുട്ടികളും ഏറ്റവും കൂടുതൽ അക്രമത്തിന് ഇരയാകുന്ന സംസ്ഥാനമായി കേരളം മാറി. ഭരണകൂടമോ പൊലീസോ ഇതിനെ ഗൗരവമായി കാണുന്നില്ലെന്നത് ദൗർഭാഗ്യകരമാണ്.
ആലുവയിലെ സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ നടപടിയെടുത്തില്ലെങ്കിൽ പ്രതിപക്ഷം ശക്തമായ നിലപാടെടുക്കും. പൊലീസ് അനാസ്ഥയ്ക്കും ഇരട്ടനീതിക്കുമെതിരെ യു.ഡി.എഫ് സമരം തുടരും.
തെരച്ചിൽ നടത്തി കുഞ്ഞിന്റെ ജീവൻരക്ഷിച്ച സുകുമാരനെ അഭിനന്ദിക്കുന്നുവെന്നും വി.ഡി. സതീശൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |