
തിരുവനന്തപുരം: മുസ്ലിം ലീഗ് നേതാവും മുൻ പൊതുമരാമത്ത് വകുപ്പ് മന്ത്രിയുമായ വി.കെ ഇബ്രാഹിംകുഞ്ഞിന്റെ വിയോഗത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ അനുശോചിച്ചു. ഞങ്ങൾക്ക് എല്ലാവർക്കും പ്രിയങ്കരനായ സഹപ്രവർത്തകനും ജ്യേഷ്ഠ സഹോദരനുമായിരുന്നു വി.കെ ഇബ്രാഹിംകുഞ്ഞ്. മദ്ധ്യകേരളത്തിൽ മുസ്ലിം ലീഗിന്റെ കരുത്തുറ്റ നേതാവും ഐക്യജനാധിപത്യ മുന്നണിയുടെ ജില്ലയിലെ മുഖവുമായിരുന്നു . പഴയ മട്ടാഞ്ചേരിയെയും ഇപ്പോഴത്തെ കളമശേരിയെയും നിരവധി തവണ പ്രതിനിധീകരിച്ച ജനകീയ എം.എൽ.എ. സൗമ്യമായി ഇടപെടുകയും സ്‌നേഹ ബന്ധങ്ങൾ നിലനിർത്തുകയും ചെയ്തിരുന്ന രാഷ്ട്രീയ നേതാവ്. യു.ഡി.എഫ് കുടുംബത്തിലെ ഒരു അംഗത്തെയാണ് നഷ്ടമായത്.
നഷ്ടമായത് നല്ല സുഹൃത്തിനെ: ചെന്നിത്തല
തിരുവനന്തപുരം: നല്ലൊരു സുഹൃത്തിനെയും സഹപ്രവർത്തകനെ യുമാണ് വി.കെ ഇബ്രാഹിം കുഞ്ഞിന്റെ നിര്യാണത്തോടെ നഷ്ടമായിരിക്കുന്നതെന്ന് അനുശോചന സന്ദേശത്തിൽ രമേശ് ചെന്നിത്തല പറഞ്ഞു. ഒരേ മുന്നണിയുടെ നേതാക്കൾ എന്നതിനെ ക്കാളുപരി നല്ലൊരു സുഹൃത്തും സഹോദരനുമായിരുന്നു അദ്ദേഹം. മന്ത്രിമാർ എന്നനിലയിലും, നിയമസഭാ സാമാജികർ എന്ന നിലയിലും വളരെ അടുത്ത് പ്രവർത്തിക്കാൻ കഴിഞ്ഞ നാളുകൾ ഓർമിക്കുന്നു. വ്യവസായമന്ത്രി, പൊതുമരാമത്ത് വകുപ്പ് മന്ത്രി എന്ന നിലകളിളെല്ലാം വലിയ സംഭാവനകൾ അദ്ദേഹം കേരളീയ സമൂഹത്തിനു നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |