മലപ്പുറം: കോട്ടപ്പടി സ്റ്റേഡിയത്തിൽ നടന്ന സംസ്ഥാന സീനിയർ ഫുട്‌ബാൾ ചാമ്പ്യൻഷിപ്പിൽ തൃശൂരിനു കിരീടം. ഫൈനലിൽ കണ്ണൂരിനെ 2-1ന് കീഴടക്കി. തൃശൂരിനായി മിഥ്‌ലാജ്, ബിജേഷ് ടി. ബാലൻ എന്നിവർ ഗോൾ നേടി. റിസ്‌വാനലി കണ്ണൂരിന്റെ ആശ്വാസഗോൾ നേടി. ലൂസേഴ്സ് ഫൈനലിൽ ഇടുക്കിയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് പരാജയപ്പെടുത്തി മലപ്പുറം മൂന്നാംസ്ഥാനം കരസ്ഥമാക്കി. മലപ്പുറത്തിനായി മുഹമ്മദ് നിഷാം, ജിഷ്ണു ബാലകൃഷ്ണൻഎന്നിവർ സ്‌കോർ ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |