തിരുവനന്തപുരം: മൾട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങൾ സംസ്ഥാന സഹകരണ ഓഡിറ്റിനോട് സഹകരിക്കുന്നില്ലെന്ന് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. ഇത്തരം സംഘങ്ങളിലെ നിക്ഷേപങ്ങൾക്ക് പരിരക്ഷ നൽകാൻ സർക്കാരിനാവില്ലെന്നും സി.കെ. ആശ, ഇ.കെ. വിജയൻ , ജി.എസ്. ജയലാൽ, സി.സി.മുകുന്ദൻ എന്നിവരുടെ ചോദ്യങ്ങൾക്ക് മറുപടിയായി മന്ത്രി അറിയിച്ചു.
സഹകരണ രജിസ്ട്രാറുടെ അനുമതി തേടാതെ സംസ്ഥാനത്തെ 33ഉം മറ്റുസംസ്ഥാനങ്ങളിലെ 65ഉം മൾട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ട്. സർക്കാരിന്റെ പുനരുദ്ധാരണ നിധിയിൽ ഈ സംഘങ്ങൾ ഉൾപ്പെടുന്നില്ലെന്നും മന്ത്രി പറഞ്ഞു.
ആധാരം രജിസ്റ്റർ ചെയ്യുന്ന
ദിവസം പോക്കുവരവ്
ആധാരം രജിസ്റ്റർ ചെയ്യുന്ന ദിവസം തന്നെ ഭൂമി പോക്കുവരവ് ചെയ്തുനൽകുന്ന സംവിധാനം 'എന്റെ ഭൂമി പോർട്ടൽ" വരുന്നതോടെ നിലവിൽ വരും. രജിസ്ട്രേഷൻ പൂർത്തിയാകുന്നതോടെ കൈമാറ്റം ചെയ്യുന്ന ഭൂമിയുടെ സ്കെച്ച് 'എന്റെ ഭൂമി പോർട്ടലിൽ" തന്നെ തയ്യാറാക്കാനാകുമെന്നും കെ.ബി. ഗണേശ് കുമാർ, തോമസ് കെ. തോമസ്, കോവൂർ കുഞ്ഞുമോൻ, കെ.പി. മോഹനൻ എന്നിവരെ മന്ത്രി അറിയിച്ചു.
പുതിയ ബ്രാൻഡ് അരി വരും
കർഷകരിൽ നിന്ന് നെല്ല് സംഭരിച്ച് സഹകരണ മേഖലയിലെ പുതിയ ബ്രാൻഡ് അരി വിപണിയിൽ എത്തിക്കും. സാങ്കേതിക വിദ്യാധിഷ്ഠിത കൃഷിയിൽ നൂതന പദ്ധതി നടപ്പാക്കിവരുന്നു. ഇതിനായി 34.50 കോടി ബഡ്ജറ്റിൽ വകയിരുത്തിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |