കൊച്ചി: കോഴിക്കോട് നിപ്പ സ്ഥിരീകരിച്ച സാഹചര്യത്തിൽ ശബരിമല തീർത്ഥാടകരുടെ കാര്യത്തിൽ ആവശ്യമെങ്കിൽ ആരോഗ്യ വകുപ്പ് മുൻ കരുതലെടുക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. കന്നിമാസ പൂജയ്ക്കായി 17ന് നട തുറക്കുന്ന സാഹചര്യത്തിലാണ് ജസ്റ്റിസ് അനിൽ. കെ. നരേന്ദ്രൻ, ജസ്റ്റിസ് സോഫി തോമസ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. 22 നാണ് നട അടയ്ക്കുന്നത്. നിപ്പ സാഹചര്യത്തിൽ ആവശ്യമെങ്കിൽ നടപടിയെടുക്കാൻ ആരോഗ്യവകുപ്പിനു നിർദ്ദേശം നൽകണമെന്ന് ശബരിമല സ്പെഷ്യൽ കമ്മിഷണർ ഡിവിഷൻ ബെഞ്ചിൽ റിപ്പോർട്ടു നൽകിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |