കോഴിക്കോട്: അർദ്ധരാത്രി 22കാരിയെ വീട്ടിൽക്കയറി പീഡിപ്പിക്കാൻ ശ്രമിച്ചതായി പരാതി. ഇന്നലെ രാത്രി കോഴിക്കോട് കുറ്റ്യാടി കക്കട്ടിലാണ് സംഭവം. വിവാഹിതയായ യുവതിയാണ് അതിക്രമത്തിനിരയായത്.
വീടിന്റെ ടെറസിൽ നിന്നുള്ള വാതിൽ അടയ്ക്കാൻ മറന്നിരുന്നു. ഇതുവഴി യുവതിയുടെ കിടപ്പുമുറിയിൽ അക്രമി എത്തുകയായിരുന്നുവെന്നാണ് നിഗമനം. മുറിക്കുള്ളിൽ കടന്ന് യുവതിയെ കയറിപ്പിടിക്കുകയായിരുന്നു. ഇതിനിടെ ഉറക്കമുണർന്ന യുവതി കൈയിൽ കടിച്ചതോടെ അക്രമി ഇറങ്ങിയോടി. മുഖംമൂടി ധരിച്ചിരുന്നതിനാൽ ആളെ തിരിച്ചറിയാൻ കഴിഞ്ഞില്ലെന്ന് യുവതി പറയുന്നു.
ഇവരുടെ ഭർത്താവ് വിദേശത്താണ്. സംഭവസമയം ഭർതൃമാതാവും കുഞ്ഞും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. സംഭവത്തിൽ പൊലീസിൽ പരാതി നൽകുമെന്ന് യുവതി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |