തൃശൂർ: കരുവന്നൂർ കേസിൽ ഇ.ഡി അന്വേഷണത്തിൽ നിന്നും രക്ഷപ്പെടാൻ സി.പി.എം - ബി.ജെ.പിയുമായി ധാരണയ്ക്ക് ശ്രമിക്കുകയാണെന്ന് കെ.പി.സി.സി നിർവാഹകസമിതി അംഗം അനിൽ അക്കര. ബി.ജെ.പി ദേശീയ നേതാവ് അരവിന്ദ് മേനോനാണ് ഇതിന് ഇടനില നിൽക്കുന്നത്.
ഇക്കാരണത്താലാണ് ഇ.ഡി ചോദ്യം ചെയ്യാൻ രണ്ടാം തവണയും വിളിപ്പിച്ച സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം എ.സി മൊയ്തീൻ ഹാജരാകാതിരുന്നത്.
അരവിന്ദ് മേനോന് സി.പി.ഐ നേതാക്കളുമായുള്ള ബന്ധത്തെയും അനിൽ അക്കര ചോദ്യം ചെയ്തു. കഴിഞ്ഞദിവസം തൃശൂരിൽ ഇ.ഡി റെയ്ഡ് നടത്തിയ ജുവല്ലറിയുടെ കട്ടപ്പന ഷോറൂം ഉദ്ഘാടനച്ചടങ്ങിൽ തൃശൂർ എം.എൽ.എ പി.ബാലചന്ദ്രനും മുൻ മന്ത്രി വി.എസ്.സുനിൽ കുമാറും പങ്കെടുത്തതും ബി.ജെ.പി നേതാവുമായി വേദി പങ്കിട്ട വീഡിയോയും അനിൽ അക്കര പുറത്തുവിട്ടു. കരുവന്നൂരിലെ സി.പി.ഐ ഭരണസമിതി അംഗങ്ങൾ അവരുടെ നേതാക്കളോട് അഴിമതിയെക്കുറിച്ച് പരാതിപ്പെട്ടിട്ടും അവരത് ഗൗരവത്തിലെടുത്തില്ല എന്നത് ഇതോടു കൂടി ചേർത്ത് വായിക്കണമെന്നും അനിൽ അക്കര പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |