കൊച്ചി: "ഒരു ശരാശരി പുകവലിക്കാരന്റെ ശ്വാസകോശത്തിൽ അടിഞ്ഞു കൂടുന്ന പുക പുറത്തെടുത്താൽ അത് ഇത്രത്തോളം വരും. നിങ്ങളെ രോഗിയാക്കാൻ അത് മതി. വലിയ രോഗി" പുകവലിയുടെ ദൂഷ്യവശം തുറന്നുകാട്ടുന്ന ഏറെ ജനകീയമായ പരസ്യത്തിലെ വാചകങ്ങൾ. ബോധവത്കരണം ചെറുതല്ലാത്ത ഫലം കാണുന്നുവെന്ന് വേണം കരുതാൻ. സംസ്ഥാനത്ത് പുകവലിക്കാരുടെ എണ്ണം കുത്തനെ കുറയുകയാണ്. 12.7 ശതമാനം പേർ മാത്രമാണ് കേരളത്തിലെ പുകവലിക്കാരെന്നാണ് സർക്കാർ നിയമസഭയിൽ നൽകിയ മറുപടിയിൽ പറയുന്നത്.
ലോകാരോഗ്യ സംഘടനയുടെ ഗ്ലോബൽ അഡൽട്ട് ടുബാകോ സർവേ രണ്ടിനെ അടിസ്ഥാനമാക്കിയാണ് റിപ്പോർട്ട്. 2009ൽ നടന്ന ആദ്യ സർവേയിൽ സംസ്ഥാനത്തെ പുകവലിക്കാരുടെ എണ്ണം 21 ശതമാനമാണെന്നും സർക്കാർ വ്യക്തമാക്കുന്നു. പുകവലിക്കുന്നവരിൽ മുന്നിൽ പുരുഷന്മാർ തന്നെ. 19.6 ശതമാനം. 0.2ശതമാണ് സ്ത്രീകൾ. പുകയില ഉപയോഗിക്കുന്നവരിൽ 7.4 ശതമാനവും പുരുഷന്മാരാണ്. 3.6 ശതമാനം സ്ത്രീകൾ പുകയില ഉപയോഗിക്കുന്നുണ്ട്. നഗരങ്ങളെ അപേക്ഷിച്ച് പുകവലിക്കാർ ഏറെയും ഗ്രാമങ്ങളിലാണ്. 10.6 ശതമാനം.
12.7
കേരളത്തിലെ പുകവലിക്കാർ
12.7 ശതമാനം പേർ മാത്രം
പുകവലിയിൽ മുന്നിൽ പുരുഷന്മാർ
പുകവലിക്കാർ ഏറെയും ഗ്രാമങ്ങളിൽ
കേരളം മൂന്നാമത്
രാജ്യത്ത് പുകവലിക്കാരുടെ എണ്ണം ഏറ്റവും കുറവുള്ള സംസ്ഥാനങ്ങളിൽ മൂന്നാം സ്ഥാനത്താണ് കേരളം. ഗോവയ്ക്കാണ് ഒന്നാം സ്ഥാനം. 9.7 ശതമാനമാണ് ഇവിടുത്തെ പുകവലിക്കാരുടെ ശതമാനം. തൊട്ടുപിന്നിൽ പുതുച്ചേരി. 11.2 ശതമാനം. പഞ്ചാബ്, ചണ്ഡീഗഡ്, ഹിമാചൽ പ്രദേശ്, തെലങ്കാന, ഡൽഹി എന്നിവയാണ് യഥാക്രമമുള്ള മറ്റ് സംസ്ഥാനങ്ങൾ.
പുകവലിക്കാർ ശതമാനക്കണക്കിൽ
ത്രിപുര - 64.5
മിസോറം -58.7
മണിപ്പൂർ - 48.2
അസം -47.0
മേഘാലയ - 45.6
ഒഡീഷ - 45.5
അരുണാചൽ - 43.3
നാഗാലാൻഡ് - 39.1
പുകയില ഉപയോഗം
• സിഗരറ്റ് - 6.7
• മുറുക്ക് - 4.4
• ബീഡി - 3.8
• ഗുഡ്ക - 0.7
• ഖയ്‌നി - 0.7
പുകവലി ഇടങ്ങൾ
• വീടുകൾ - 16.0
• ജോലിസ്ഥലം -20.8
• സർക്കാർ സ്ഥാപനങ്ങൾ -1.8
• സ്വകാര്യ സ്ഥാപനങ്ങൾ - 2.0
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |