ടൊറന്റോ: കനേഡയിൻ പൗരൻമാർക്ക് വിസ നൽകുന്നത് ഇന്ത്യൻ സർക്കാർ നിർത്തിയതിനെ തുടർന്ന് നിരവധി പ്രതിഷേധങ്ങളാണ് ഉയർന്നുവരുന്നത്. കനേഡിയൻ വിനോദസഞ്ചാരികളും ബിസിനസ് യാത്രക്കാരും ചില ഇന്ത്യൻ പൗരൻമാരും അവരുടെ ഫ്ലൈറ്റുകൾ മാറ്റുന്നതിനും യാത്രകളുടെ മറ്റ് വിവരങ്ങളും അറിയുന്നതിനായി രാജ്യത്തെ എയർപോർട്ടുകളിൽ തിരക്ക് കൂട്ടുകയാണ്. ഇന്ത്യയിലേക്ക് വരുന്ന ആയിരക്കണക്കിന് കനേഡിയൻ പൗരൻമാരെയും കാനഡയിൽ വസിക്കുന്ന ഇന്ത്യൻ പൗരൻമാരെയും ഈ പ്രതിസന്ധി പ്രതികൂലമായി ബാധിക്കും.
കാനഡയിൽ താമസിക്കുന്ന ഇന്ത്യൻ പൗരൻമാരോട് ഇന്ത്യൻ സർക്കാർ സുരക്ഷാമുന്നറിയിപ്പ് നൽകിയിട്ടുണ്ടായിരുന്നു. ഇനിയൊരു മുന്നറിയിപ്പ് ഉണ്ടാകുന്നതുവരെ സേവനങ്ങൾ താത്ക്കാലികമായി നിർത്തിവയ്‌ക്കുകയാണ് എന്ന് ഏജൻസിയായ ബി എൽ എസ് ഇന്റർനാഷണൽ ഓൺലൈൻ അറിയിപ്പ് നൽകിയിട്ടുണ്ടായിരുന്നു.
കനേഡിയൻ സാമൂഹികപ്രവർത്തകനും സിഖ് വംശജനുമായ ഹർദീപ് സിംഗ് നിജ്ജാറിനെ കൊലപ്പെടുത്തിയത് ഇന്ത്യൻ സർക്കാരാണ് എന്ന കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ആരോപണമാണ് കാനഡയും ഇന്ത്യയും തമ്മിലുളള ബന്ധം വഷളാക്കിയത്. അതേസമയം ഇന്ത്യ ഈ ആരോപണം നിഷേധിക്കുകയും അതിനെ 'അസംബന്ധം' എന്ന് പറയുകയും ചെയ്തിരുന്നു.
ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ അത്യാവശ്യത്തിന് മാത്രം ഇന്ത്യയിലേക്കുളള യാത്ര നടത്തിയാൽ മതി എന്ന് മോൺട്രിയൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന എഞ്ചിനീയറിംഗ് സ്ഥാപനമായ എസ് എൻ സി ലാവലിൻ ഗ്രൂപ്പ് എന്ന കമ്പനിയിലെ വക്താവ് ലോറൻസ് മൈർ ലെറോക്സ് ഇമെയിലിലൂടെ ജീവനക്കാരോട് അറിയിച്ചിരുന്നു.
ഇത് കാനഡയുടെ വ്യാപാരത്തെയും സമ്പദ്‌വ്യവസ്ഥയെയും ബാധിക്കുമെന്ന് ടെറന്റോ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഏജന്റ് ഉന്നതി ഓസ പറഞ്ഞു. ഇന്ത്യയിലേക്ക് കഴിഞ്ഞ വർഷം 280,000 കനേഡിയൻ വിനോദസഞ്ചാരികളാണ് എത്തിയിരുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യങ്ങളിലെ സാധാരണ പൗരൻമാരും പ്രതികരണങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്. രണ്ട് രാജ്യങ്ങളിലേക്കും യാത്ര നടത്താനിരുന്ന സഞ്ചാരികൾക്ക് ഇത് ബുദ്ധിമുട്ടുണ്ടാക്കുന്നു എന്ന് വിവിധ ട്രാവൽ ഏജന്റുമാരും പ്രതികരിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |