പാലക്കാട്: കനത്ത മഴ തുടരുന്ന കാഞ്ഞിരപ്പുഴ പാലക്കയത്ത് ഉരുൾപൊട്ടൽ. കടകളിലും വീടുകളിലും വെള്ളം കയറി. വില്ലേജ് ഓഫീസറും അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തിയതായും ആശങ്കപ്പെടേണ്ടതില്ലെന്നും ജില്ലാ കളക്ടർ എസ് ചിത്ര അറിയിച്ചു. കാഞ്ഞിരപ്പുഴ ഡാമില്‍ ജലനിരപ്പ് ഉയര്‍ന്നുവരുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ പുഴയില്‍ ഇറങ്ങരുതെന്നും ജാഗ്രത പാലിക്കണമെന്നും കളക്ടർ നിർദേശിച്ചു.
കാഞ്ഞിരപ്പുഴ ഡാമിലെ ജലനിരപ്പ് അതിവേഗം ഉയരുന്നതിനാൽ മൂന്ന് ഷട്ടറുകൾ 60 -70 സെ മീയോളം ഉയർത്താൻ സാദ്ധ്യതയുള്ളതായി കളക്ടർ അറിയിച്ചു.
അതേസമയം ഡാമിലെ ജലനിരപ്പ് അതിവേഗം ഉയരുന്നതിനാല്‍ കാഞ്ഞിരപ്പുഴ ഡാമിലെ ഷട്ടറുകള്‍ 20 സെ.മീറ്ററായി ഉയര്‍ത്തിയതായി നേരത്തെ ജില്ലാ കളക്ടർ അറിയിച്ചിരുന്നു. കൂടാതെ കാഞ്ഞിരപ്പുഴ,നെല്ലിപ്പുഴ, കുന്തിപ്പുഴ, തൂതപ്പുഴ ഭാഗത്ത് ഉള്ളവർക്കായി ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |