ചിറ്റൂർ: ഇരുചക്ര വാഹനത്തിലെത്തി വൃദ്ധയുടെ സ്വർണമാല കവർന്ന പ്രതിയെ നാട്ടുകാർ പിടികൂടി മീനാക്ഷിപുരം പൊലീസിന് കൈമാറി. നന്ദിയോട് ഏന്തൽ പ്പാലം ആർ.അനിൽകുമാർ (45) ആണ് ഒരു പവൻ തൂക്കം വരുന്ന ആഭരണം കവർന്നത്. മരുതമ്പാറ പരേതനായ ചാമുണ്ണിയുടെ ഭാര്യ ലക്ഷ്മിയുടെതാണ് ആഭരണം . കഴിഞ്ഞ ദിവസം രാവിലെ പത്തു മണിയോടെ മരുതമ്പാറ അയ്യപ്പൻ കാവ് റോഡിൽ മറ്റൊരു യുവതിയോടൊപ്പം നടന്ന് പോവുന്നതിനിടെയാണ് സംഭവം. കവർച്ചയ്ക്ക് ശേഷം ഇരുചക്ര വാഹനത്തിൽ രക്ഷപ്പെടാൻ ശ്രമിച്ചയാളെ യുവാക്കൾ പിന്തുടർന്ന് പിടികൂടുകയായിരുന്നു. മീനാക്ഷിപുരം സ്റ്റേഷനിൽ എത്തിച്ച് ദേഹപരിശോധന നടത്തിയപ്പോൾ ഒളിപ്പിച്ചു വച്ച ആഭരണം കണ്ടെത്തുകയായിരുന്നു. പ്രതിയെ പൊലീസ് കോടതിയിൽ ഹാജരാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |