കാസർകോട്: പൊതുപരിപാടിയിൽ നിന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ക്ഷുഭിതനായി ഇറങ്ങിപ്പോയി. കാസർകോട് ബേഡഡുക്ക സർവീസ് സഹകരണ ബാങ്കിന്റെ ഉദ്ഘാടന വേദിയിൽ നിന്നാണ് മുഖ്യമന്ത്രി ഇറങ്ങിപോയത്. സംസാരിച്ച് അവസാനിപ്പിക്കുന്നതിന് മുൻപ് അനൗൺസ്‌മെന്റ് ചെയ്തതാണ് മുഖ്യമന്ത്രിയെ പ്രകോപിപ്പിച്ചത്.
താൻ പ്രസംഗം അവസാനിപ്പിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞതിന് പിന്നാലെ അനൗൺസ്‌മെന്റ് വന്നതായി വീഡിയോയിൽ കാണാം. ഇതോടെ ക്ഷുഭിതനായ മുഖ്യമന്ത്രി ഇതൊന്നും ശരിയല്ലെന്നും ചെവി കേട്ടുകൂടേയെന്നും ചോദിച്ചശേഷം വേദി വിടുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |