കണ്ണൂർ: സമൂഹമാദ്ധ്യമങ്ങളെ കോൺഗ്രസ് മോശമായ രീതിയിൽ ഉപയോഗിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആരോപിച്ചു. സി. പി.എം നേതാക്കളുമായി ബന്ധപ്പെട്ട സ്ത്രീകളെ ആക്ഷേപിക്കുന്നു. ആരെയെങ്കിലും ആക്ഷേപിക്കുന്നത് നമ്മുടെ രീതിയല്ല. നമുക്ക് ആ മാർഗം വേണ്ടെന്നും പിണറായി പറഞ്ഞു.
ജനങ്ങൾക്ക് വേണ്ടി ഒന്നും ചെയ്യാത്ത സർക്കാർ എന്ന പ്രതീതി സൃഷ്ടിക്കാൻ പറ്റുമോ എന്നതിനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. സംസ്ഥാനത്ത് ഈ സർക്കാർ ചെയ്ത കുറേ കാര്യങ്ങൾ ഉണ്ട്. ആ കാര്യങ്ങൾ കേരളത്തിലെ ജനങ്ങളുടെ മുന്നിൽ അവതരിപ്പിക്കാമെന്ന് സർക്കാർ തീരുമാനിച്ചു. അതിന്റെ ഭാഗമായി മന്ത്രിസഭയാകെ കേരളത്തിലെ എല്ലാ മണ്ഡലങ്ങളിലും എത്തുന്നു. പൊതുവായി നടന്ന കാര്യങ്ങൾ, ജില്ലയിൽ നടന്ന കാര്യങ്ങൾ , ആ മണ്ഡലത്തിൽ നടന്ന കാര്യങ്ങൾ അവതരിപ്പിക്കാനാണ് വരുന്നത്. ഇനിയങ്ങോട്ട് സ്വീകരിക്കേണ്ട പ്രധാന കാര്യങ്ങൾ എന്താണ് എന്നതും അവതരിപ്പിക്കും. ഇത് നാടിനെ കൂടുതൽ പുരോഗതിയിലേക്ക് നയിക്കാൻ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ഈ ഉദ്യമത്തോട് സഹകരിക്കില്ലെന്നാണ് പ്രതിപക്ഷ നേതാവ് പറഞ്ഞത്. അതിനും ധൂർത്ത് എന്ന് വിളിക്കുന്നു. ഓരോ സ്ഥലത്തും പരിപാടികൾ നടത്താൻ അതത് പ്രദേശത്തെ എം.എൽ.എ നേതൃത്വം കൊടുക്കണമെന്നാണ് സർക്കാർ തീരുമാനിച്ചത്. ഇവിടെ ഒരു വിവേചനവും ഇല്ല. എന്നിട്ടും സഹകരിക്കില്ലെന്നാണ് നിലപാട്. എന്തുകൊണ്ടാണ് ഇങ്ങനെ ഒരു സമീപനം വരുന്നത്. ഇവിടെ എന്തെങ്കിലും കാര്യത്തിൽ അവർ സഹകരിച്ചിട്ടുണ്ടോയെന്നും മുഖ്യമന്ത്രി ചോദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |