കുമരകം : ആഗസ്റ്റ് 12 ന് ആലപ്പുഴ പുന്നമടക്കായലിൽ വച്ച് നടന്ന നെഹ്‌റുട്രോഫി വള്ളംകളിയിൽ പങ്കെടുത്ത ബോട്ട് ക്ലബ്ബുകൾക്കുള്ള സമ്മാനതുകയും ബോണസും നൽകാത്തതിൽ പ്രതിഷേധിച്ചു കുമരകത്ത് പ്രതിഷേധ റാലിയും ധർണയും നടന്നു. കുമരക ബോട്ട് ജെട്ടിയ്ക്കു സമീപം വച്ച് കുമരകം യുവശക്തി ബോട്ട് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ ധർണ ക്ലബ് പ്രസിഡന്റ് പി കെ ബിജു ഉദ്ഘാടനം ചെയ്തു. സാഗർ എൻ.എസ്, നന്ദു കെ.ആർ, ശരത് എം.കെ എന്നിവർ സംസാരിച്ചു. കടക്കെണിയിലായ ക്ലബ്ബുകൾക്ക് ഉടൻ ബോണസ് തുക അനുവദിച്ചു നൽകാൻ സർക്കാർ തയ്യാറാകണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. ബോണസ് തുക ലഭിക്കാൻ ഇനിയും താമസം നേരിടുകയാണെങ്കിൽ മത്സരത്തിൽ പങ്കെടുത്ത എല്ലാ ടീമുകളെയും സംഘടിപ്പിച്ച് പ്രതിഷേധം കൂടുതൽ ശക്തമാക്കുമെന്നും അവർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |