ചെറുവത്തൂർ:വായ്പാ പരിധി വെട്ടിക്കുറച്ചും, ഗ്രാന്റുകൾ നിഷേധിച്ചും കേന്ദ്ര സർക്കാർ കേരളത്തോടു തുടരുന്ന പ്രതികാര നടപടി അവസാനിപ്പിക്കണമെന്ന് ചെറുവത്തൂർ എൻ.പി കോംപ്ലക്സിൽ ചേർന്ന കോൺഗ്രസ്(എസ്) കാസർകോട് ജില്ലാ പ്രവർത്തക കൺവെൻഷൻ ആവശ്യപ്പെട്ടു. ഫെഡറൽ സംവിധാനത്തിന്റെ സത്ത ഉൾക്കൊണ്ട് കൊണ്ട് സംസ്ഥാനങ്ങൾക്ക് സംതൃപതി നൽകുന്ന നിലപാടുകൾ സ്വീകരിക്കണമെന്നും കൂട്ടിച്ചേർത്തു. ജില്ലാ പ്രസിഡന്റ് ടി.വി. വിജയൻ ഒളവറയുടെ അദ്ധ്യക്ഷതയിൽ ചേർന്ന കൺവെൻഷൻ മലബാർ ദേവസ്വം ബോർഡ് മെമ്പർ കൈപ്രത്ത് കൃഷ്ണൻ നമ്പ്യാർ ഉദ്ഘാടനം ചെയ്തു. ഇ.നാരായണൻ,കെ വി.പുരുഷോത്തമൻ,പ്രമോദ് കരുവളം,കെ.ജനാർദ്ദനൻ,രാഘവൻ കൂലേരി, എൻ.സുകുമാരൻ,ഹസൈനാർ നുള്ളിപ്പാടി, ജയചന്ദ്രൻ,പി.വി.മധുസൂദനൻ,ജോർജ് കുട്ടി തോമസ്,ടി.വി.ഗംഗാധരൻ,ടി.ശ്രീധരൻ,പി.കെ.മദന മോഹനൻ,പ്രജോഷ്.ടി, ടി.വി.രാജു,ബാലകൃഷ്ണൻ.കെ,അഭിലാഷ് ജെയിംസ് തുടങ്ങിയവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |