തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ വടക്കാഞ്ചേരി നഗരസഭാ കൗൺസിലറും സി പി എം നേതാവുമായ പി ആർ അരവിന്ദാക്ഷൻ അറസ്റ്റിൽ. തൃശൂരിൽ നിന്നാണ് ഇ ഡി അരവിന്ദാക്ഷനെ കസ്റ്റഡിയിലെടുത്തത്. കൊച്ചിയിലെ ഇ ഡി ഓഫീസിലെത്തിച്ചു.
കേസിൽ ചോദ്യം ചെയ്യലിനിടെ, ഇ പി ജയരാജൻ, എ സി മൊയ്തീൻ, കെ രാധാകൃഷ്ണൻ എന്നിവർക്കെതിരെ വ്യാജ മൊഴി നൽകണമെന്നാവശ്യപ്പെട്ട് ഇ ഡി ഉദ്യോഗസ്ഥർ തന്നെ പീഡിപ്പിക്കുന്നെന്ന് ആരോപിച്ച് ആരവിന്ദാക്ഷൻ നേരത്തെ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിനിടയിലാണ് ഇ ഡി അരവിന്ദാക്ഷനെതിരെ നടപടിയുമായി മുന്നോട്ടുപോകുന്നത്. അരവിന്ദാക്ഷനെ നേരത്തെ ആറ് തവണ ഇ ഡി ചോദ്യം ചെയ്തിരുന്നു. പന്ത്രണ്ടാം തീയതി ചോദ്യം ചെയ്യുന്നതിനിടെ മർദിച്ചെന്നായിരുന്നു ഇയാളുടെ പരാതി.
കേസിലെ ഒന്നാം പ്രതി സതീഷ് കുമാറുമായി അരവിന്ദാക്ഷന് അടുത്ത ബന്ധമാണുള്ളത്. പണമിടപാടിലെ ഇടനിലക്കാരനായിരുന്നു അരവിന്ദാക്ഷൻ. അത്താണി ലോക്കൽ കമ്മിറ്റി അംഗമാണ് ഇയാൾ. കേസിൽ അന്വേഷണം ഉന്നതരിലേക്ക് വ്യാപിപ്പിക്കുമെന്നാണ് സൂചന.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |