ന്യൂഡൽഹി: ബി.ജെ.പി നേതാവും മുൻകേന്ദ്രമന്ത്രിയുമായ കൽരാജ് മിശ്രയെ ഹിമാചൽ പ്രദേശ് ഗവർണറായി രാഷ്ട്രപതി രാംനാഥ് കോവിന്ദ് നിയമിച്ചു. ഹിമാചൽ ഗവർണറായിരുന്ന ആചാര്യ ദേവവ്രതിന് ഗുജറാത്ത് ഗവർണറായും നിയമനം നൽകി. അഞ്ചു വർഷ കാലാവധി പൂർത്തായാക്കി ഒ.പി കോലി വിരമിച്ച ഒഴിവിലാണിത്.
ഒന്നാം മോദി സർക്കാരിൽ ചെറുകിട വ്യവസായമന്ത്രിയായ കൽരാജ് മിശ്ര 2017ലാണ് മന്ത്രിസ്ഥാനം രാജിവച്ചത്. 75 വയസുകഴിഞ്ഞവർ ഔദ്യോഗിക പദവിയിൽ നിന്ന് വിരമിക്കണമെന്ന ബി.ജെ.പിയുടെ അപ്രഖ്യാപിത നയത്തിന്റെ ഭാഗമായായിരുന്നു തീരുമാനം. ഇക്കുറി ലോക്‌സഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചിരുന്നില്ല. അറുപതുകാരനായ ദേവ്‌വ്രത് 2015ലാണ് ഹിമാചൽ ഗവർണറായത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |