ഭോപ്പാൽ: മദ്ധ്യപ്രദേശിലെ ഉജ്ജയിനിയിൽ 12കാരിയെ ബലാത്സംഗം ചെയ്ത കേസിലെ മുഖ്യപ്രതി അറസ്റ്റിൽ. രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പൊലീസ് സംഘം പ്രതിയെ കീഴ്‌പ്പെടുത്തിയതായി ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പ്രതിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
ബലാത്സംഗത്തിന് ഇരയായ 12കാരി ചോരയൊലിപ്പിച്ച് വീടുകൾ തോറും സഹായം തേടി നടക്കുന്ന വീഡിയോ പുറത്തുവന്നിരുന്നു. ഈ വീഡിയോ രാജ്യത്ത് വലിയ പ്രതിഷേധത്തിന് കാരണമായി. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച ശേഷം ഒരു ഓട്ടോറിക്ഷാ ഡ്രെെവറെ ഇന്നലെ പൊലീസ് ചോദ്യം ചെയ്തിരുന്നു. ശസ്‌ത്രക്രിയയ്ക്ക് ശേഷം പെൺകുട്ടി ആരോഗ്യനില വീണ്ടെടുക്കുകയാണെന്നും എന്നാൽ മൊഴിയെടുത്തിട്ടില്ലെന്നും പൊലീസ് അറിയിച്ചു. പെൺകുട്ടിയുടെ പേരും വിലാസവും കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും പൊലീസ് പറഞ്ഞു.
വീടുകൾ തോറും സഹായം തേടി നടന്ന പെൺകുട്ടിയെ ഒടുവിൽ ഒരു സന്യാസിയാണ് വസ്ത്രം നൽകി ആശുപത്രിയിൽ എത്തിച്ചത്. പരിശോധനയിൽ കുട്ടി മാനഭംഗത്തിനിരയായെന്ന് സ്ഥിരീകരിച്ചു. പരിക്ക് ഗുരുതരമാണെന്ന് അറിയിച്ചതോടെ കുട്ടിയെ ഇൻഡോറിലെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |